ഭാവിവരനെ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില ഗുണങ്ങള്‍.
കുടുംബത്തിലെ പെരുമാറ്റം
കുടുംബത്തോടും കുടുംബാംഗങ്ങളോടുമുള്ള പെരുമാറ്റം ശ്രദ്ധിക്കുക. നല്ലൊരു ഭര്‍ത്താവിനെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അല്‍പ്പം ബുദ്ധിമുട്ടിയാലും നിങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കണം. കുടുംബാംഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറുന്ന ചെറുപ്പക്കാരനൊപ്പം നിങ്ങള്‍ക്കും സ്വസ്ഥമായി താമസിക്കാന്‍ കഴിയും.
സന്മാര്‍ഗി
നിങ്ങളുടെ ഭാവിവരന്‍ സന്മാര്‍ഗി ആണോ എന്ന് പരിശോധിക്കണം. ഒരു പുരുഷന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണമാണിത്. സ്വഭാവഗുണമുള്ള ഒരാള്‍ക്ക് ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ട് തന്നെ അദ്ദേഹം തെറ്റായ കാര്യങ്ങളില്‍ നിന്ന് സ്വയം മാറിനില്‍ക്കും. നിങ്ങള്‍ക്ക് പൂര്‍ണ്ണമായും അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കാം.
വിവാഹത്തിന്‍റെ അര്‍ത്ഥമറിയുക
വിവാഹത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥമറിയുന്ന ആളിനെ ഉറപ്പായും വിവാഹം കഴിക്കാം. നിര്‍ബന്ധം കൊണ്ടോ മറ്റോ ആണ് അയാള്‍ വിവാഹത്തിന് തയ്യാറാകുന്നതെങ്കില്‍, അയാള്‍ക്ക് മുന്നില്‍ കഴുത്ത് നീട്ടാത്തതാണ് നല്ലത്. വിവാഹബന്ധം പവിത്രമാണ്. വിവാഹിതനാകാന്‍ പോകുന്നയാള്‍ക്ക് അതേ കുറിച്ച് ബോദ്ധ്യമുണ്ടാകണം.
അര്‍പ്പണബോധം
ഒരു ഭര്‍ത്താവിന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങളില്‍ ഒന്നാണ് അര്‍പ്പണബോധം. നിങ്ങളുടെ സ്‌ത്രീത്വത്തെ അംഗീകരിക്കാത്ത ആളിനെ ഒരിക്കലും വിവാഹം ചെയ്യരുത്. അയാള്‍ക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള ആത്മാര്‍ത്ഥ അന്വേഷിച്ച് മനസ്സിലാക്കുക. ഇതില്‍ നിന്ന് ജീവിതകാലം മുഴുവന്‍ അയാള്‍ നിങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമോ എന്ന് അറിയാനാകും.
മറ്റുള്ളവരെ ബഹുമാനിക്കുക
നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ബഹുമാനിക്കാന്‍ അയാള്‍ക്ക് കഴിയുമോ എന്ന് പരിശോധിക്കുക. നിങ്ങളുടെ സ്‌ത്രീത്വത്തെ ബഹുമാനിക്കാത്ത ആള്‍ ആണെങ്കില്‍ വിവാഹാലോചന അവിടെ സ്‌റ്റോപ്പ് ചെയ്യുക. നിങ്ങള്‍ക്ക് യോജിച്ച ഒരു വരന് വേണ്ടിയുള്ള അന്വേഷണം ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളില്‍ ഒന്നായിരിക്കും. വിശ്വസ്‌തത, നിസ്വാര്‍ത്ഥത, നിങ്ങളുടെ കാര്യത്തിലെ ശ്രദ്ധ എന്നവ നല്ലൊരു ഭര്‍ത്താവിന് ഉണ്ടാകേണ്ട ഗുണങ്ങളാണ്.








0 comments:
Post a Comment