OnSpotSex - A Malayalam Sex Educational Blog

First Malayalam Sex Educational Blog.

OnSpotSex - A Malayalam Sex Educational Blog

OnSpotSex - A Malayalam Sex Educational Blog.

OnSpotSex - A Malayalam Sex Educational Blog

OnSpotSex - A Malayalam Sex Educational Blog.

OnSpotSex - A Malayalam Sex Educational Blog

OnSpotSex - A Malayalam Sex Educational Blog.

OnSpotSex - A Malayalam Sex Educational Blog

OnSpotSex - A Malayalam Sex Educational Blog.

Friday, 25 July 2014

പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ചില വഴികള്‍

ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാ പുരുഷന്മാരും ആഗ്രഹിക്കുന്ന കാര്യമാണ് പെണ്‍കുട്ടികളാല്‍  ആകര്‍ഷിക്കപ്പെടണമെന്നുള്ളത്. അതിനു വേണ്ടി പലരും പലവിധ അഭ്യാസങ്ങള്‍ കാണിച്ച് കൂട്ടാറുണ്ട്. ചിലതൊക്കെ വിജയിക്കുമെങ്കിലും ഭൂരിഭാഗവും പരാജയപ്പെടാറാണ് പതിവ്. ഇതിന്‍റെ മുഖ്യ കാരണം പലര്‍ക്കും പെണ്‍കുട്ടികളുടെ ഉള്ളറിയാന്‍ കഴിയാത്തതാണ്. പെണ്‍കുട്ടികള്‍ ഇതാണ് ഇഷ്ടപ്പെടുന്നതെന്ന മുന്‍ധാരണ വെച്ചാണ് പലരും പെണ്‍കുട്ടികളെ കയ്യിലെടുക്കാന്‍ കച്ച കെട്ടിയിറങ്ങുന്നത്. അതിനായി അവര്‍ സ്വന്തം വ്യക്തിത്വത്തെ വികലമായ രീതിയില്‍ മാറ്റിയെടുക്കുന്നു. ഇത് പലപ്പോഴും അപകടങ്ങളിലും മണ്ടത്തരങ്ങളിലുമാണ് കലാശിക്കാറുള്ളത്. 

സത്യത്തില്‍ എന്തൊക്കെയാണ് ഒരു പെണ്‍കുട്ടിയെ ആകര്‍ഷിക്കാന്‍ വേണ്ടുന്ന ഘടകങ്ങള്‍ എന്ന്  നമുക്കൊന്ന് പരിശോധിക്കാം.

ആദ്യമായും ആത്യന്തികമായും വേണ്ടുന്ന കാര്യം ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക എന്നതാണ്. ആത്മവിശ്വാസമുള്ള പുരുഷന്മാരോട് പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാകാറുണ്ട്. കാരണം ആത്മവിശ്വാസമുള്ളവര്‍ കൂടുതലും ധൈര്യശാലികളും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവരുമായിരിക്കും. ഇത് പെണ്‍കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന ഘടകമാണ്. ആത്മവിശ്വാസമുള്ളവര്‍ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തങ്ങളെ കൈവിടില്ലെന്ന് ഇവര്‍ കരുതുന്നു. 

 മറ്റൊരു പ്രധാനപ്പെട്ട കാര്യം പെണ്‍കുട്ടികളോട് സത്യസന്ധരായിരിക്കുക എന്നതാണ്. മറ്റെന്തൊക്കെ ഗുണങ്ങളുണ്ടെങ്കിലും കള്ളം പറയുന്നവരെ ഒരു പെണ്‍കുട്ടിയും ഇഷ്ടപ്പെടില്ല. കാര്യങ്ങള്‍ വളച്ചൊടിച്ച് പറയാതെ നേരെ ചൊവ്വെ പറയാന്‍ ശ്രമിക്കണം.

നിങ്ങള്‍ നിങ്ങളായിത്തന്നെ ഇരിക്കുക. ഒരിക്കലും മറ്റുള്ളവരുമായി സ്വയം താരതമ്യത്തില്‍ ഏര്‍പെടരുത്. ഇല്ലാത്ത കഴിവുകള്‍ ഉണ്ടെന്ന് പെരിപ്പിച്ച് കാട്ടി പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഡിത്തമാണ്. എപ്പോഴും പ്രസന്നതയോടെ പെരുമാറുക. അത് പെണ്‍കുട്ടികളെ നിങ്ങളിലേക്ക് അടുപ്പിക്കും. ചിരിപ്പിക്കാന്‍ കഴിയുന്നവരെ പെണ്‍കുട്ടികള്‍ പ്രതേകം ഇഷ്ടപ്പെടും. തമാശകളുടെ നിലവാരം താഴ്ന്ന് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വളരെ പ്രധാനപ്പെട്ട മറ്റൊരു സംഗതിയുണ്ട്. അത് വൃത്തിയാണ്. എപ്പോഴും ഹൈജീനിക്കായി നടക്കാന്‍ ശ്രമിക്കണം. വൃത്തിയുള്ള വസ്ത്രങ്ങളും നല്ല പെര്‍ഫ്യൂമുകളും പെണ്‍കുട്ടികളില്‍  ആകര്‍ഷണമുളവാക്കുന്ന ഘടകങ്ങളാണ്. നിങ്ങളുടെ ശരീരത്തിന്‍റെ ഗന്ധം വളരെ പെട്ടെന്ന് പെണ്‍കുട്ടികളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. അതിനാല്‍ നല്ല സുഗന്ധമുള്ള പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുക. വിയര്‍പ്പ് നാറ്റം നിങ്ങളെ പെണ്‍കുട്ടികളില്‍ നിന്നുമകറ്റുമെന്ന് എപ്പോഴും ഓര്‍മ്മ വേണം. അതു പോലെ തന്നെയാണ് വായ് നാറ്റവും. ഇത് രണ്ടും ഒഴിവാക്കാന്‍ എപ്പോഴും ശ്രദ്ധക്കുക.

നിറഞ്ഞ പുഞ്ചിരിയോടു കൂടി അവരെ സമീപിക്കുക. അതു പോലെ സ്ഥിരമായി കാണുന്ന പെണ്‍കുട്ടികളാണെങ്കില്‍ അവരെ എന്തെങ്കിലും സര്‍പ്രൈസുകള്‍ നല്‍കി അദ്ഭുതപ്പെടുത്തുക. അതവര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടും. അവരെപ്പറ്റിയുള്ള ചെറിയ കാര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലുതായി അവളെ സന്തോഷിപ്പിക്കാന്‍ മറ്റൊന്നിനുമാകില്ല.

പൊതുവെ പെണ്‍കുട്ടികള്‍ സംസാരപ്രിയരാണ്. അതിനാല്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവുക. അവളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുക. അതിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. 

എല്ലായ്‌പ്പോഴും അവളുടെ നല്ലൊരു സുഹൃത്തായിരിക്കുക. ഒരു നല്ല സുഹൃത്തിനേ നല്ലൊരു കാമുകനാകാന്‍ കഴിയൂ. അത് മനസ്സിലാക്കി ആദ്യം അവളുമായി സൗഹൃദം സ്ഥാപിച്ചെടുക്കുക. നിങ്ങളില്‍ പൊതുവായുള്ള കാര്യങ്ങള്‍ കണ്ടെത്തി അതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ ഐക്യത്തെ അത് കൂടുതല്‍ ദൃഢപ്പെടുത്തും. 

സംസാരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും അവളുടെ കണ്ണുകളിലേക്ക് നോക്കി വേണം സംസാരിക്കാന്‍. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ആഴങ്ങളിലെത്തിക്കും. സ്പര്‍ശനം ആദ്യം കൈകളില്‍ നിന്നു വേണം തുടങ്ങാന്‍. അതും ആദ്യം അവളുടെ ഭാഗത്ത് നിന്നുമാണ് നീക്കമെങ്കില്‍ അത്രയും നല്ലത്. കൈകള്‍ പരസ്പരം കോര്‍ത്ത് പിടിച്ച് നടക്കുന്നത് നിങ്ങളിലെ ഇഷ്ടത്തെ കൂടുതല്‍ ദീപ്തമാക്കും. എപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കുക. അവള്‍ നിങ്ങളുടേത് മാത്രമായിത്തീരും, തീര്‍ച്ച.

Wednesday, 9 July 2014

പങ്കാളിയിൽ നിന്നും കേൾക്കാൻ സ്ത്രീകൾ കൊതിക്കുന്ന ചില കാര്യങ്ങൾ

ഐ ലവ് യൂ ,  ഐ മിസ് യു എന്ന്  കാമുകിയാണെങ്കിലും ഭാര്യയാണെങ്കിലും പങ്കാളിയില്‍ നിന്ന് കേള്‍ക്കാന്‍ മോഹിയ്ക്കുന്ന ഒന്നാണ്.

തന്‍റെ സൗന്ദര്യത്തെപ്പറ്റി പുരുഷനില്‍ നിന്നും പ്രശംസ കേള്‍ക്കാന്‍ സ്ത്രീക്ക് ഇഷ്ടമാണ്. മുടിയുടെ  ഭംഗി മാത്രമല്ല, മുടിയ്ക്ക് സുഗന്ധമുണ്ടെന്നും പുരുഷന്‍ പറയുന്നത് സ്ത്രീ ഇഷ്ടപ്പെടുന്ന കാര്യം തന്നെയാണ്.

തനിക്കൊപ്പം ജീവിക്കാനും സമയം ചെലവഴിക്കാനും പുരുഷന്‍ ആഗ്രഹിക്കുന്നവെന്നറിയുന്നതും, ഇത് അവരില്‍ നിന്നും കേള്‍ക്കുന്നതും സ്ത്രീ ഇഷ്ടപ്പെടുന്നു.

താനാണ് ഏറ്റവും നല്ല സുഹൃത്തെന്ന് പുരുഷനില്‍ നിന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. താനില്ലാതെ ജീവിക്കാനാവില്ലെന്നു പുരുഷനില്‍ നിന്നും കേള്‍ക്കാനും സ്ത്രീ ഇഷ്ടപ്പെടുന്നുണ്ട്. തനിക്കൊപ്പം ജീവിതം ജീവിച്ചു തീര്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും പുരുഷന്‍ പറയുന്നത് സ്ത്രീ കൊതിക്കുന്ന ഒന്നു തന്നെ.

ഇത് വായിക്കുന്ന ചിലർക്കെങ്കിലും  തോന്നാം ,ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന്. എന്നാൽ മേൽപ്പറഞ്ഞത്‌  എന്തെങ്കിലും എപ്പോഴെങ്കിലും നിങ്ങൾ ഭാര്യയോടോ കാമുകിയോടോ പറഞ്ഞു നോക്കു , നിങ്ങളുടെ ബന്ധത്തിന്‍റെ  ശക്തി വർദ്ധിക്കുന്നത്  മനസ്സിലാക്കാം.

Tuesday, 1 July 2014

ജീവിതം സുന്ദരമാക്കാന്‍ ദമ്പതികള്‍ കിടപ്പറയില്‍ നഗ്നരായി ഉറങ്ങൂ

നിങ്ങളുടെ ജീവിതം സുന്ദരമായിരിക്കാന്‍ കിടപ്പറയില്‍ നഗ്നരായി ഉറങ്ങൂ. ദാമ്പത്യ ബന്ധങ്ങളുടെ വിജയത്തിന് പ്രധാനപ്പെട്ട ഒന്നാണ് കിടപ്പറയിലെ അന്തരീക്ഷം. കിടപ്പറ ദമ്പതിമാരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുടുബജീവിതത്തിന്‍റെ സന്തോഷത്തിന് വസ്ത്രം മുതല്‍ മുറിയുടെ വൃത്തിവരെ പങ്കുവഹിക്കുന്നുണ്ട്. നഗ്നരായി ഉറങ്ങുന്ന ദമ്പതിമാര്‍ കൂടുതല്‍ സന്തോഷത്തോടെ കഴിയുന്നു എന്നാണ് വിദഗ്ധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

1004 ബ്രിട്ടീഷുകാരെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേയിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കോട്ടണ്‍ യുഎസ്എ എന്ന സ്ഥാപനമാണ് കൗതുകമുണര്‍ത്തുന്ന വിവരങ്ങല്‍ പുറത്തുവിട്ടത്. നഗ്നരായി കിടക്കുന്ന ദമ്പതികളില്‍ 57 ശതമാനത്തിനും ദാമ്പത്യം സന്തുഷ്ടമാണ്. അതേസമയം പൈജാമ ധരിച്ച് കിടക്കുന്നവരില്‍ 48 ശതമാനം പേര്‍ക്കും നിശാവസ്ത്രങ്ങള്‍ അണിഞ്ഞു കിടക്കുന്നവരുടെ കാര്യത്തില്‍ 43 ശതമാനവും ജീവികം ആഹ്ലാദകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജംപ് സ്യൂട്ടുകള്‍ അണിയുന്നവരുടെ കാര്യത്തില്‍ 38 ശതമാണ് ആഹ്ലാദത്തിന്‍റെ നിരക്ക്. 

കിടക്കയും തലയിണയും ചര്‍മ്മത്തിന് കൂടുതല്‍ മാര്‍ദ്ദവ സ്പര്‍ശനമേകും. പരസ്പരം കൂടുതല്‍ അടുപ്പിക്കാനും ബന്ധത്തിന് കൂടുതല്‍ ദൃഢത നല്‍കുവാനും ഇത് അവസരമൊരുക്കുന്നു. അതോടൊപ്പം നഗ്നരായി ഉറങ്ങുന്നത് ശരീരത്തിനും മനസിനും കൂടുതല്‍ ശാന്തിയും പ്രദാനം ചെയ്യുന്നു. കിടപ്പറയിലെ നല്ല പെരുമാറ്റങ്ങളും സന്തോഷകരമായ ബന്ധത്തിലേക്ക് നയിക്കും.

മാറുന്ന സ്ത്രീ മനസ്

വീട്ടു ജോലിയൊക്കെ കഴിഞ്ഞു  അൽപ്പസമയം ഭർത്താവിന്‍റെ സുഖത്തിനായി  കൂടെ കിടന്നു കൊടുക്കുക എന്ന പഴഞ്ചൻ  സങ്കൽപ്പത്തിൽ നിന്ന് സ്ത്രീമനസ് മാറി കഴിഞ്ഞു, വിവാഹ ജിവിതത്തിൽ സ്നേഹത്തിനോടൊപ്പമോ അതിലേറെയോ പ്രാധാന്യം രതിക്കും രതി സുഖത്തിനും ഉണ്ടെന്നും, രതി തന്‍റെ അവകാശ മാണെന്നും ആധുനിക  സ്ത്രീ തിരിച്ചറിഞ്ഞു  കഴിഞ്ഞു .

പണ്ടൊക്കെ ഭരത്താവിനോടു സെക്സ് ആവശ്യപ്പെടാനോ  സെക്സിൽ മുൻകൈ എടുക്കാനോ ഭാര്യമാർക്ക്  പേടിയായിരുന്നു , കാലം മാറി താൻ ലൈംഗിക സുഖം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഭർത്താവിനോട് പറയാനോ മുൻകൈ എടുക്കാനോ ഇന്നത്തെ സ്ത്രീ മടിക്കുന്നില്ല. കുറച്ചു നാൾ മുൻപ് വരെ ഒരു നോട്ടത്തിലൂടെയോ സ്പർശനത്തിലൂടെയോ ഒന്നു രണ്ട് വാക്കുകളിലൂടെയോ നൽകുന്ന സൂചനയിലൂടെയായിരുന്നു തന്‍റെ ആഗ്രഹം ഭാരത്താവിനെ അറിയിച്ചിരുന്നത് ഇന്നിപ്പോൾ  സുചനകളെ  ആശ്രയിക്കാതെ  നേരിട്ടു പറഞ്ഞു തുടങ്ങി ഒഫീസിലിരിക്കുന്ന ഭർത്താവിനു ഇന്നു രാത്രി സെക്സ് വേണമെന്നു "വാട്സ് അപ്പ് " ചെയ്യുന്ന ഭാര്യമാരും ഇന്നിന്‍റെ യാഥാർത്ഥ്യമാണ്, സ്നേഹ ലാളണനകൾ വേണ്ട വിധം കിട്ടുന്നില്ലെങ്കിൽ അത് ചോദിച്ചു വാങ്ങാനും ഇന്നത്തെ സ്ത്രീകൾ മടിക്കുന്നില്ല , എന്തൊക്കെ ചെയ്താലാണ് തനിക്കു കൂടുതൽ സുഖം ലഭിക്കുന്നത് എന്ന് ഭർത്താവിനോട് പറയുകയും അത് ചോദിച്ചു വാങ്ങുകയും ചെയ്യുന്ന സ്ത്രീകൾ ഇന്ന് ധാരാളമാണ്.

കിടപ്പറയിൽ തന്നെ ഒട്ടും പരിഗണിക്കാത്ത ലൈംഗിക സുഖം നൽകുന്നതിൽ പാരാജയപ്പെടുന്ന പുരുഷനിൽ നിന്ന് എന്നെന്നേക്കുമായി അകലാൻ സ്ത്രീ മടിക്കുന്നില്ല. കുടുബ കോടതിയിൽ എത്തുന്ന വിവാഹമോചന കേസുകളിലെ പ്രധാന കാരണം ലൈംഗികതയാണ് ഇത് സിറ്റിങ്ങിൽ തുറന്നു സമ്മതിക്കാൻ യാതൊരു വൈഷമ്യവുമില്ല, ചിലർ പങ്കാളിയെ നില നിർത്തികൊണ്ട് തന്നെ മറ്റൊരു ബന്ധമെന്ന ഞാണിൻ മേൽ കളിയിലോട്ട് പോകുന്നു ഞാണിൻ മേൽ കളിയെന്നു പറഞ്ഞെങ്കിലും നാല് ലൈൻ എക്സ്പ്രസ് ഹൈവെയിലൂടെ വണ്ടിയോടിക്കുന്ന ലാഘവത്തോടെ  ഇത്തരം ബന്ധങ്ങൾ സുഗമമായി കൊണ്ട് പോകുന്നവർ അപൂർവമല്ല. പണ്ട് ഇതൊക്കെ പുരുഷന്‍റെ മാത്രം കുത്തകയായിരുന്നു എന്ന് മറക്കരുത് . ഇതിനൊന്നും അവസരമില്ലാത്തവർ ഫോണ്‍ രതിയെന്ന രതിയിലെ പുതിയ ട്രെഡിലോട്ട് പോകുന്നു ഫോണിലൂടെ ഇക്കിളി പെടുത്തുന്ന വാർത്ത മാനങ്ങളിലൂടേയോ  മെസേജുകളിലൂടെയോ (വാക്കുകൾ ,ചിത്രങ്ങൾ) രതിയുടെ പുതിയ തലങ്ങൾ  തേടിപോകുക എന്നതാണ് ചുരുക്കത്തിൽ ഫോണ്‍ രതി എന്ന് പറയുന്നത്.

സ്ത്രീക്ക് പുരുഷനെ മടുക്കുമോ


ഭാര്യ എല്ലാ അർഥത്തിലും ലൈംഗിക സുഖം തന്നാലും ചില പുരുഷൻമാർ പറയാറുണ്ട് എന്നും ഭാര്യയുമായി ബന്ധപ്പെടൽ മടുപ്പുളവാക്കുന്നു ഒരു പുതുമയുമില്ല എന്നൊക്കെ  .ഇത്തരം മടുപ്പ് പുരുഷന്‍റെ കാര്യത്തിൽ സ്ത്രീക്കു ഉണ്ടാകുമോ? എല്ലാം തരുന്ന പുരുഷനെ മടുക്കുമോ? തിര്‍ച്ചയായും, ആധുനിക  സ്ത്രീകളിൽ ചുരുക്കം ചിലരിലെങ്കിലും ഇത്തരം മടുപ്പ് തുടങ്ങിയിട്ടുണ്ടെന്നാണ് മനശാസ്ത്രഞ്ജൻമാർ പറയുന്നത്.

Saturday, 28 June 2014

സ്ത്രീയും സ്ത്രീയും സ്നേഹിക്കുമ്പോൾ

സ്ത്രീ സ്ത്രീയെ (ലൈംഗികമായി)സ്നേഹിക്കുന്നത്  അഥവാ ലെസ്ബിയനിസം പ്രകൃതി വിരുദ്ധമാണെന്ന് കരുതി പോരുന്നു ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുമുണ്ട്  ശിക്ഷാർഹമായ കുറ്റമാണിത്.സ്വവർഗ പ്രേമം എങ്ങിനെ ഉണ്ടാകുന്നു എന്നതിന് കൃത്യമായ ഉത്തരം ഇല്ല വളരെ ചെറുപ്പത്തിൽ തന്നെ ഈ സ്വഭാവം ഉടലെടുക്കുന്നു എന്ന് ചില ഗവേഷകർ പറയുന്നു സെക്സ് തെറാപ്പികൊണ്ടോ സൈക്കോ തെറാപ്പി കൊണ്ടോ ഈ സ്വഭാവം ഒരു പരിധി വരെ മാറ്റിയെടുക്കാം പുരുഷൻമാർ തമ്മിലുള്ള ലൈംഗിക താല്പര്യത്തേക്കാൾ കൂടുതൽ ആണ് സ്ത്രീകൾക്ക്  പരസ്പരം തോന്നുന്നതെന്ന് ചില പുതിയ പഠനങ്ങൽ സൂചിപ്പിക്കുന്നു.

മനസിന്‍റെ ഇഴയടുപ്പം സ്നേഹം എന്നിവ മാറ്റി നിർത്തിയാൽ ലൈംഗിക ഉത്തേജനത്തിൽ സ്പർശനത്തിലൂടെ ലഭിക്കുന്ന സുഖത്തിനാണ് പ്രധാന പങ്ക്. ലൈംഗിക അവയവങ്ങളടെ പരസ്പര സ്പർശനവും കൈകൾ വായ തുടങ്ങിയ അവയവങ്ങളും ലൈംഗികാവയവങ്ങൾ തമ്മിലുള്ള സ്പർശനവും ലൈംഗികമായ ഉത്തേജനം നല്കുന്നു ഈ അവയവങ്ങൾ എതിർലിംഗത്തിൽ പെട്ടവരുടേതായാലും സ്വവർഗത്തിൽ പെട്ടവരുടെതായാലും സുഖം സുഖം തന്നെയാണ് .

സ്ത്രീക്ക് വേണ്ടത് എന്താണെന്നു നന്നായി അറിയുന്നത് മറ്റൊരു സ്ത്രീക്കാണു അല്ലാതെ പുരുഷനല്ല എന്ന കാര്യമാണ് ലെസ്ബിയൻ ബന്ധങ്ങളുടെ അസ്വാദ്യതയ്ക്ക് പിന്നിൽ സ്ത്രീയുടെ താല്പര്യങ്ങൾ അറിഞ്ഞു അവളെ ഉന്മത്തയാക്കാൻ പങ്കാളിയായ സ്ത്രീക്കു കഴിയുന്നു .ഗർഭ ധാരണത്തെ കുറിച്ചു ഭയക്കേണ്ട, ആരുടെയും ശ്രദ്ധയിൽ പെടാതെ ഇത്തരം ബന്ധങ്ങൾ തുടരാം, ഒരു പുരുഷന് കീഴ്പെടെണ്ട മുതലായവയാണ് ലെസ്ബിയൻ ബന്ധങ്ങൾ തുടരാൻ പലരേയും പ്രേരിപ്പിക്കുന്നത്.

ലെസ്ബിയൻ ബന്ധങ്ങളിലൂടെ ലൈംഗിക രോഗങ്ങൾ പകരില്ല എന്ന തെറ്റി ധാരണ സമൂഹത്തിൽ നിലനില്ക്കുന്നുണ്ട് .ലൈംഗിക രോഗങ്ങൾ പെണ്ണിൽ നിന്ന് പെണ്ണിലേക്ക് പകരാം. ഉമിനീർ യോനീസ്രവങ്ങൾ ചർമ്മം ഇവ വഴിയൊക്കെ രോഗങ്ങൾ പകരാം.

Thursday, 26 June 2014

പ്രണയിക്കും മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

പരസ്പര വിശ്വാസമാണ് ഏത് ബന്ധത്തിന്‍റെയും അടിസ്ഥാനം . പ്രേമത്തിന്‍റെ കാര്യത്തിൽ ഇത് വളരെ ശരിയാണെന്ന് പറയാം. ബന്ധം നിലനിന്ന് പോകാൻ അത് ഏറെ ആവശ്യമാണ്.

കൂട്ടുകാരിയെ സംശയമുണ്ടെങ്കിൽ സാവകാശം സത്യാവസ്ഥ കണ്ടെത്തണം. ഒരു മതിഭ്രമത്തിന്‍റെ പുറത്താണ് പലപ്പോഴും ആളുകൾ പ്രണയിക്കുന്നത്. ഇത്തരം ബന്ധങ്ങളാണ് അല്പായുസ്സായി ഒടുങ്ങുന്നത്. 

പ്രണയവും ആസക്തിയും തമ്മിൽ വേർതിരിച്ചറിയാൻ ആരും മിനക്കെടാറുമില്ല. സൌഹൃദമാണ് എല്ലാ ബന്ധങ്ങളുടെയും തുടക്കം. പ്രേമവും അങ്ങനെതന്നെ. അടുപ്പം പ്രണയമായ് മാറുന്നത് ഒട്ടും അപൂർവ്വമല്ല. അതുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ തന്നെ സെലക്റ്റീവ് ആയാൽ നന്ന്.   മുൻകൂട്ടി അറിയാനോ പറയാനോ കഴിയാതെ യാദൃശ്ചികമായാണ് പലപ്പോഴും പ്രേമം മുളപൊട്ടുന്നത്. തകർക്കാനാവാത്ത ഒരു ഹൃദയബന്ധം നിങ്ങൾക്കിടയിൽ ഉണ്ടാവുകയും ചെയ്യും.  

വ്യക്തികൾക്കിടയിലെ ബന്ധത്തിന് ആഴവും പരപ്പും കൈവരുമ്പോഴാണ് പ്രേമത്തിന് വളർച്ചയുണ്ടാകുന്നത്. കൂടുതൽ സമയവും അയാളുമൊത്ത് ചിലവഴിക്കാൻ നിങ്ങൾ തയ്യാറാകും. 

തീർച്ചയായും അഭിപ്രായ വ്യത്യാസങ്ങൾ ഈ അവസരങ്ങളിൽ ഉണ്ടായെന്ന് വരാം. അതും പ്രേമത്തിന്‍റെ ഭാഗമായ് കാണണം. ഒരുമയോടെ ചിലവഴിക്കുന്ന സമയം വ്യക്തികൾക്കിടയിൽ സ്നേഹവും അടുപ്പവും ഉണ്ടാവാൻ കാരണമാകും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനസ്സിന്‍റെ ആഗ്രഹം അപ്പോഴാണ് പൂർണ്ണമാകുന്നത്.

വേദനിക്കുന്ന അനുഭവങ്ങളും പ്രണയത്തിന്‍റെ ഭാഗമാണ്. അതിനെ അഭിമുഖീകരിക്കാൻ തയ്യാറാവണം. യഥാർത്ഥമായ സ്നേഹമുണ്ടെങ്കിലേ വേദനകളെ തരണം ചെയ്യാൻ കഴിയൂ. ഏതവസരത്തിലും നിങ്ങളുടെ പങ്കാളി തോളോട് തോൾ ചേർന്ന് നിങ്ങളോടൊപ്പം ഉണ്ടാകും.

ഭാവി വരനിൽ നിന്നും പെണ്‍കുട്ടികൾ പ്രതീക്ഷിക്കുന്നത് എന്ത്?

ഭാവിവരനെ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില ഗുണങ്ങള്‍.

കുടുംബത്തിലെ പെരുമാറ്റം

കുടുംബത്തോടും കുടുംബാംഗങ്ങളോടുമുള്ള പെരുമാറ്റം ശ്രദ്ധിക്കുക. നല്ലൊരു ഭര്‍ത്താവിനെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട്‌ തന്നെ അല്‍പ്പം ബുദ്ധിമുട്ടിയാലും നിങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കണം. കുടുംബാംഗങ്ങളോട്‌ സ്‌നേഹത്തോടെ പെരുമാറുന്ന ചെറുപ്പക്കാരനൊപ്പം നിങ്ങള്‍ക്കും സ്വസ്ഥമായി താമസിക്കാന്‍ കഴിയും.

സന്മാര്‍ഗി

നിങ്ങളുടെ ഭാവിവരന്‍ സന്മാര്‍ഗി ആണോ എന്ന്‌ പരിശോധിക്കണം. ഒരു പുരുഷന്‌ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണമാണിത്‌. സ്വഭാവഗുണമുള്ള ഒരാള്‍ക്ക്‌ ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ട്‌ തന്നെ അദ്ദേഹം തെറ്റായ കാര്യങ്ങളില്‍ നിന്ന്‌ സ്വയം മാറിനില്‍ക്കും. നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായും അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കാം.

വിവാഹത്തിന്‍റെ അര്‍ത്ഥമറിയുക

വിവാഹത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥമറിയുന്ന ആളിനെ ഉറപ്പായും വിവാഹം കഴിക്കാം. നിര്‍ബന്ധം കൊണ്ടോ മറ്റോ ആണ്‌ അയാള്‍ വിവാഹത്തിന്‌ തയ്യാറാകുന്നതെങ്കില്‍, അയാള്‍ക്ക്‌ മുന്നില്‍ കഴുത്ത്‌ നീട്ടാത്തതാണ്‌ നല്ലത്‌. വിവാഹബന്ധം പവിത്രമാണ്‌. വിവാഹിതനാകാന്‍ പോകുന്നയാള്‍ക്ക്‌ അതേ കുറിച്ച്‌ ബോദ്ധ്യമുണ്ടാകണം.

അര്‍പ്പണബോധം


ഒരു ഭര്‍ത്താവിന്‌ ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങളില്‍ ഒന്നാണ്‌ അര്‍പ്പണബോധം. നിങ്ങളുടെ സ്‌ത്രീത്വത്തെ അംഗീകരിക്കാത്ത ആളിനെ ഒരിക്കലും വിവാഹം ചെയ്യരുത്‌. അയാള്‍ക്ക്‌ കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള ആത്മാര്‍ത്ഥ അന്വേഷിച്ച്‌ മനസ്സിലാക്കുക. ഇതില്‍ നിന്ന്‌ ജീവിതകാലം മുഴുവന്‍ അയാള്‍ നിങ്ങള്‍ക്ക്‌ ഒപ്പം ഉണ്ടാകുമോ എന്ന്‌ അറിയാനാകും.

മറ്റുള്ളവരെ ബഹുമാനിക്കുക

നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ബഹുമാനിക്കാന്‍ അയാള്‍ക്ക്‌ കഴിയുമോ എന്ന്‌ പരിശോധിക്കുക. നിങ്ങളുടെ സ്‌ത്രീത്വത്തെ ബഹുമാനിക്കാത്ത ആള്‍ ആണെങ്കില്‍ വിവാഹാലോചന അവിടെ സ്‌റ്റോപ്പ്‌ ചെയ്യുക. നിങ്ങള്‍ക്ക്‌ യോജിച്ച ഒരു വരന്‌ വേണ്ടിയുള്ള അന്വേഷണം ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളില്‍ ഒന്നായിരിക്കും. വിശ്വസ്‌തത, നിസ്വാര്‍ത്ഥത, നിങ്ങളുടെ കാര്യത്തിലെ ശ്രദ്ധ എന്നവ നല്ലൊരു ഭര്‍ത്താവിന്‌ ഉണ്ടാകേണ്ട ഗുണങ്ങളാണ്‌.

Tuesday, 24 June 2014

പങ്കാളിയോട് പറയാൻ പാടില്ലാത്ത കാര്യങ്ങൾ

ഒരിക്കൽ പോലും പ്രേമിക്കാത്താവരായോ ,മനസ്സിൽ ആരോടെങ്കിലും ഇഷ്ട്ടം തോന്നാത്തവരായോ  ആരും തന്നെയില്ല. കാമുകിയോടോ,പങ്കാളിയോടോ  പറയാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ നമുക്ക് നോക്കാം.

1) മറ്റൊരാളുടെ സൗന്ദര്യം
ഒരിക്കലും സംസാരിക്കാൻ പാടില്ലാത്ത ഒരു വിഷയമാണ്‌ ഇത്  കലഹത്തിന്‍റെ തീവ്രത കൂട്ടാനേ ഇത് സഹായിക്കൂ.


2) പരാമര്‍ശം
നമ്മുടെ കുട്ടിക്ക് നിന്‍റെ സ്വഭാവമാണ് കിട്ടിയിരിക്കുന്നത് (പഠനത്തിലോ, ബുദ്ധിപരമായോ,  ബന്ധപ്പെട്ട പരാമര്‍ശം) -  കുട്ടികളുടെ പോരായ്മകള്‍ക്ക് പങ്കാളിയെ കുറ്റപ്പെടുത്തരുത്.


3)ചതിക്കുകയായിരുന്നു .
"ഞാന്‍‌ ഇത്രകാലവും ചതിക്കുകയായിരുന്നെന്നേ നിങ്ങള്‍ പറയൂ" - ഇത് ശരിയായ ഒരു കാര്യമാണെങ്കില്‍ പോലും പരസ്പരം ആരോപിക്കാതിരിക്കുക.


4) നീ ഒരിക്കലും ശരിയാവില്ല
"നീ ഒരിക്കലും ശരിയാവില്ല" - ഇത് ശരിയായ ഒരു പ്രസ്താവന ആണെങ്കിലും പറയുന്നതിന് മുമ്പ് ഒരു പുനര്‍ ചിന്ത ആവശ്യമാണ്. ഈ വാക്കുകളോടെ നിങ്ങള്‍‌ പങ്കാളിയോട് സംസാരിച്ച് തുടങ്ങിയാല്‍ ഒരു സംഘട്ടനത്തിലേക്കോ പിണക്കത്തിലേക്കോ ആവും നീങ്ങുക. ആദ്യം പറയാന്‍ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം ആലോചിക്കുക. തുടര്‍ന്ന് അത് തന്നെ പറയുക.


5) അമ്മ / അച്ഛനെപ്പോലെയോ
പങ്കാളിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച് അവരുടെ കുടുംബവുമായി ബന്ധിപ്പിച്ച് ആരോപണം ഉന്നയിക്കാതിരിക്കുക.


6)  മുന്‍ കാമുകന്‍ / കാമുകി
മുന്‍ പങ്കാളികളുമായി നിലവിലുള്ള ആളെ താരതമ്യം ചെയ്യുന്നത് നല്ല രീതിയല്ല.

പങ്കാളിയെ ആകർഷിക്കാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

പങ്കാളിയെ  ആകര്‍ഷിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്‌. പങ്കാളിയുടെ  ഹൃദയത്തില്‍ തനിക്ക്‌ എന്നും സ്ഥാനമുണ്ടാകണം എന്നായിരിക്കും ഓരോരുത്തരുടെയും  ആഗ്രഹം. എന്നാൽ
പങ്കാളിയെ അല്ലെങ്കിൽ കാമുകിയെ ആകർഷിക്കാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്.

വസ്‌ത്രധാരണം

ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിച്ചാല്‍ കാമുകന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുമെന്ന്‌ കരുതുന്നവരുണ്ട്‌. ഇവര്‍ ഇറക്കം കുറഞ്ഞ വസ്‌ത്രങ്ങളും ഹോട്ട്‌ പാന്റുകളും ധരിച്ച്‌ കാമുകന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കും.  ഇത്തരം വസ്‌ത്രങ്ങള്‍ പതിവായി ധരിക്കുന്നത്‌ നിങ്ങളുടെ മാന്യതയ്‌ക്ക്‌ പോലും ക്ഷതം തട്ടിക്കും. പങ്കാളിയുടെ  ശ്രദ്ധ ആകര്‍ഷിക്കണമെങ്കില്‍ മാന്യമായി വസ്‌ത്രം ധരിക്കുക.

അകലം

മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ചിലർ  ഒഴിഞ്ഞുമാരി ഇരിക്കാറുണ്ട്‌. ഇതുപോലെ വലിയൊരു മണ്ടത്തരമില്ല. പങ്കാളിയെ അവരുടെ  കുടുംബാംഗങ്ങളില്‍ നിന്നും മറ്റും അകറ്റി നിര്‍ത്താനും നിങ്ങള്‍ ശ്രമിച്ചേക്കാം. ഇതെല്ലാം വിപരീതഫലങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന പ്രവൃത്തികളാണ്‌. ഇത്തരം പ്രവൃത്തികള്‍ നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയില്ലെന്ന്‌ മാത്രമല്ല അത്‌ ശിഥിലമാക്കുകയും ചെയ്യും.

പൊട്ടന്‍ കളി

പങ്കാളിയുടെ   ശ്രദ്ധയും പ്രീതിയും പിടിച്ചുപറ്റുന്നതിനായി  ഒന്നും അറിയാത്തത്‌ പോലെ പെരുമാറാറുണ്ട്‌. ഇത്‌ നിങ്ങള്‍ക്ക്‌ ഗുണം ചെയ്യില്ല. ബുദ്ധിയും കാര്യവിവരവുമുള്ള  പങ്കാളിയെ  ആയിരിക്കും പരസ്പരം ഇഷ്ടം. അതിനാല്‍ പക്വതയോടും ബുദ്ധിപരമായും പെരുമാറുക.

പെരുമാറ്റം

വളരെ മാന്യമായി പെരുമാറുന്ന പെണ്‍കുട്ടിക ളും  പുരുഷന്മാരും  ആളുകളുടെ മനം കവരും. മറ്റുള്ളവരോടുള്ള ബഹുമാനം, എളിമ തുടങ്ങിയ ഗുണങ്ങള്‍ നിങ്ങളെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തയാക്കും. അതുകൊണ്ട്‌ എല്ലാവരോടും മാന്യമായി പെരുമാറുക.

പങ്കാളിയെ ശപിക്കരുത്‌

പലർക്കും  ഉള്ള ഒരു കുഴപ്പമാണിത്‌.  പങ്കാളിക്ക് ചില കഴിവുകള്‍ ഇല്ലെന്ന്‌ പറഞ്ഞ്‌  കുറ്റപ്പെടുത്തും. നിങ്ങള്‍ക്ക്‌ മറ്റ്‌ പ്ര്‌ശ്‌നങ്ങളൊന്നും തോന്നിയില്ലെങ്കില്‍ പോലും  ശപിക്കരുത്‌. ഇത്‌ പങ്കാളിയെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തുന്നതിന്‌ തുല്ല്യമാണ്‌. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്‌ത്താം.

Monday, 23 June 2014

ബ്രായുടെ സൈസ് എങ്ങനെ കണ്ടെത്താം ?

സ്തന സൗന്ദര്യത്തിനും ആരോഗ്യത്തിനും ബ്രാ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌, എന്നാൽ യഥാർത്ഥ സൗന്ദര്യവും ആരോഗ്യവും ലഭിക്കണമെങ്കിൽ കൃത്യമായ അളവിലും വലുപ്പത്തിലും ഉള്ള ബ്രാ ധരിക്കണം സ്തനവലുപ്പും  മാറുന്നത് അനുസരിച്ചു  ( ഉദാ ശരീരത്തിനു തടി കൂടുക  ഗർഭിണി ആയിരിക്കുന്ന സമയം മുലയൂട്ടുന്ന സമയം) ബ്രായുടെ സൈസ്  മാറ്റണം .മിക്ക സ്ത്രീകൾക്കും സ്വന്തം ബ്രായുടെ സൈസ്  കൃത്യമായി അറിയില്ല എന്നത് ഒരു വസ്തുതയാണ്, പലരും അളവൊന്നുമെടുക്കാതെ  തനിക്കു പാകമെന്നു തോന്നുന്ന ഒരു സൈസ് പറഞ്ഞു ബ്രാ വാങ്ങുകയാണ്ണ്‍ ചെയുന്നത്.

ബ്രായുടെ അളവും കപ്പ്‌ സൈസും സ്വയം കണ്ടു പിടിക്കാവുന്നതാണ്. ഇഞ്ച്‌ അടയാളപ്പെടുത്തിയ ടേപ്പ് മാത്രമേ ഇതിനു ആവശ്യമൊള്ളൂ. സ്തനങ്ങളുടെ തൊട്ടു താഴെയുള്ള നെഞ്ചിന്‍റെ ഭാഗത്തിന്‍റെ ചുറ്റളവ് എടുക്കുക അളവ് പുർണ്ണ സംഖ്യയിൽ ആയിരിക്കണം (ഉദാ  26.4 ഇഞ്ച്  ആണെങ്കിൽ 26ഇഞ്ച്‌ എടുക്കുക 26.7ഇഞ്ച്‌ ആണെകിൽ 27ഇഞ്ച്‌ എടുക്കുക) കിട്ടിയ അളവ് ഒറ്റ സംഖ്യയാണെങ്കിൽ അതിന്‍റെ കൂടെ അഞ്ച് കൂട്ടുക ഇരട്ട സംഖ്യ ആണെങ്കിൽ അതിന്‍റെ കൂടെ നാല് കൂട്ടുക (ഉദാ സ്തനങ്ങളുടെ തൊട്ടു താഴെയുള്ള നെഞ്ചിന്‍റെ ഭാഗത്തിന്‍റെ ചുറ്റളവ് 30ഇഞ്ച്‌ ആണെങ്കിൽ ബ്രാ സൈസ് 30+4 =  34 ഇഞ്ച്‌  ചുറ്റളവ് 27 ഇഞ്ച് ആണെങ്കിൽ  ബ്രാ സൈസ് 27+5=32 ഇഞ്ച്) , ഇരട്ട സംഖ്യ അളവിൽ മാത്രമേ ബ്രാ ലഭിക്കൂ എന്നതിനാലാണ് എങ്ങനെ ചെയ്യുന്നത്.

ഇനി കപ്പ്‌ സൈസ് എടുക്കുന്നത് എങ്ങിനെ എന്ന് നോക്കാം ഒരു സംഖ്യയുടെ കൂടെ ഇംഗ്ളീഷ് അക്ഷരവും ചേർത്താണ് ബ്രാ സൈസ് പറയുന്നത്,  (ഉദാ 32B, 34C എന്നൊക്കെ) സംഖ്യ ബ്രായുടെ വലുപ്പത്തെയും അക്ഷരം കപ്പ്‌  സൈസിനേയും സൂചിപ്പിക്കുന്നു ,സാധാരണയായി സ്ത്രികൾ സംഖ്യ മാത്രം പറഞ്ഞു ബ്രാ വാങ്ങുകയാണ് ചെയ്യാര്‍ (ഉദാ 34,36).

മുലക്കണ്ണിന്‍റെ മുകളിൽ കൂടി സ്തനത്തിന്‍റെ ചുറ്റളവ് എടുക്കണം ഇനി സ്തനത്തിന്‍റെ ചുറ്റളവിൽ നിന്ന്  സ്തനത്തിനു തൊട്ടുതാഴെയുള്ള നെഞ്ചിന്‍റെ ചുറ്റളവ്  കുറക്കുക ഇതാണു ബ്രായുടെ കപ്പ്‌ സൈസ്, ഈ  വ്യത്യാസം അഞ്ചോ അതിൽ താഴെയോ ആണെകിൽ കപ്പ്‌ സൈസ് A, 6 ആണെങ്കിൽ B, 7 ആണെകിൽ C, 8 ആണെകിൽ D, 9 ആണെകിൽ DD.

ഉദാ മുലക്കണ്ണിന്‍റെ മുകളിൽ കൂടി സ്തനത്തിന്‍റെ ചുറ്റളവ്  34 ഇഞ്ചും സ്തനങ്ങളുടെ തൊട്ടു താഴെയുള്ള നെഞ്ചിന്‍റെ ഭാഗത്തിന്‍റെ ചുറ്റളവ് 28
ഇഞ്ചും ആണെകിൽ ബ്രായുടെ കപ്പ്‌ സൈസ് 34-28 = 6 അതായത് B ആയിരിക്കും.

ഇനി മുലക്കണ്ണിന്‍റെ മുകളിൽ കൂടി സ്തനത്തിന്‍റെ ചുറ്റളവ്  38ഇഞ്ചും സ്തനങ്ങളുടെ തൊട്ടു താഴെയുള്ള നെഞ്ചിന്‍റെ ഭാഗത്തിന്‍റെ ചുറ്റളവ് 29 ഇഞ്ചും ഉള്ള ഒരു സ്ത്രീ ധരിക്കേണ്ട ബ്രായുടെ സൈസ് എത്രയെന്നു നോക്കാം.

ബ്രാ സൈസ് 29+5 =34  കപ്പ് സൈസ് 38-29 =7 അതായത് B ധരിക്കേണ്ട ബ്രായുടെ സൈസ് 34B.

ഇങ്ങനെ ഒക്കെ അളവെടുത്താലും പല കമ്പനികളും നിർമിക്കുന്ന ബ്രാ പല സൈസിൽ കാണപ്പെടാറുണ്ട് ഒരു കമ്പനിയുടെ 34B മറ്റൊരു കമ്പനിയുടെ 32A ക്ക് തുല്യമായിരിക്കും ഇത്തരം ഘട്ടങ്ങളിൽ   സ്ട്രാപ്പുകൾ ക്രമീകരിക്കാനും  പുറകിലെ മൂന്നു ഹുക്കുകളിൽ ആവശ്യമായാത് തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

ബ്രാ ഇടുമ്പോൾ മുറുകി കിടക്കരുത് ഒപ്പം തന്നെ അയഞ്ഞും കിടക്കരുത് ഇരു സ്തനങ്ങളെ നന്നായി പൊതിഞ്ഞു  വേർതിരിച്ച്  സുഖകരമായി താങ്ങി നിർത്തുന്ന  കപ്പ്‌ വേണം, സ്ട്രാപ് തോളിൽ തെന്നി നീങ്ങരുത് ഒപ്പം തന്നെ ശരീരത്തിൽ ഉരച്ചിലോ പാടോ ഉണ്ടാക്കുന്നതരത്തിൽ  മുറുകി കിടക്കുകയുമരുത്.

സ്ത്രീ സൗന്ദര്യത്തിലെ 36-24-36 അഴകളവുകള്‍

സ്ത്രീ സൗന്ദര്യത്തെ ലോകം മുഴുവൻ ഈ  മാന്ത്രിക സംഖ്യ കൊണ്ട് അളക്കുന്നു ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകൾ 36-24-36 അഴകളവുകള്‍ ആണെന്നു പറയപ്പെടുന്നു.

കഴുത്തിനു താഴെ മുതൽ അരക്കെട്ട് വരെയുള്ള സ്ത്രീയുടെ ശരീര ഭാഗങ്ങളാണ് അളക്കുന്നത്  നെഞ്ച് - വയർ -അരക്കെട്ട്  ഈ ഭാഗങ്ങളുടെ അളവാണ് 36-24-36.

മാറിടത്തിന്‍റെ ചുറ്റളവ് 36 ഇഞ്ച് ആയിരിക്കണം, 36 ഇഞ്ചിൽ ഒതുങ്ങി നില്ക്കുന്ന മനോഹരമായ മാറിടം സ്ത്രീ സൗന്ദര്യത്തിനു മാറ്റു കൂട്ടും.

മാറിടത്തിൽ നിന്ന് വയറിലേക്ക് വരാം വയറിന്‍റെചുറ്റളവ് 24 ഇഞ്ച് ആയിരിക്കണം. പരന്നു ഒട്ടും ചാടാത്തതുമ്മായ 24 ഇഞ്ച് വയറു സ്ത്രീയുടെ ആകർഷിണിയത കൂട്ടും.

വയറിൽ നിന്ന് അരക്കെട്ടിലേക്ക് വരാം അരക്കെട്ടിന്‍റെ ചുറ്റളവ് 36 ഇഞ്ച് ആയിരിക്കണം 36 ഇഞ്ചിൽ ഒതുങ്ങി നിൽക്കുന്ന അരക്കെട്ട് സ്ത്രീയുടെ സെക്സ് അപ്പീൽ വർദ്ധിപ്പിക്കും.

Saturday, 21 June 2014

അവളുടെ പ്രണയം തിരിച്ചറിയാം

നിങ്ങള്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിക്ക് നിങ്ങളോട് പ്രണയമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കും? ആ പെണ്‍കുട്ടിക്ക് നിങ്ങളോടുള്ള പെരുമാറ്റം ശ്രദ്ധിച്ചാല്‍ അതിനുള്ള ഉത്തരം ലഭിക്കും. മനസ്സില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന പ്രണയത്തെ പുറത്തെടുത്താലോ.

അവള്‍ക്ക് നിങ്ങളെയും ഇഷ്ടമാണെന്ന് കണ്ടെത്താന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

  • നിങ്ങളോടൊപ്പം ഉള്ളപ്പോള്‍ അവള്‍ വളരെ സന്തോഷവതിയായിരിക്കും. കണ്ണുകളില്‍ തിളക്കവും എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖവും നിങ്ങളോടുള്ള സ്‌നേഹമാണ് വ്യക്തമാക്കുന്നത്.
  • അവള്‍ സ്വന്തം മുടിയില്‍ ഇടക്കിടെ തൊട്ടുകൊണ്ട് സംസാരിക്കുന്നത് ശ്രദ്ധിക്കുക. കൈകള്‍ കൊണ്ട് മുഖത്തും, കഴുത്തിലും തടവുന്നതും നിങ്ങളോട് ഇഷ്ടമുണ്ടെന്ന സൂചനയാണ്.
  • നില്ക്കുമ്പോള്‍ നിങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാന്‍ അവള്‍ ശ്രമിക്കും.
  • നിങ്ങള്‍ എന്തു പറഞ്ഞാലും അവള്‍ ചിരിക്കും. തമാശയല്ലെങ്കിലും നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കൗതുകത്തോടെ നോക്കിക്കാണും.
  • നിങ്ങള്‍ രണ്ടുപേരും പരസ്പരം സംസാരിച്ചിരിക്കുമ്പോള്‍ അവള്‍ ചുമരിലോ കസേരയിലോ ചാരി നില്ക്കും.
  • അവള്‍ നിങ്ങളെ അനുകരിക്കാറുണ്ടോ? ഉദാഹരണത്തിന് നിങ്ങള്‍ രണ്ടുപേരും കോഫി കുടിക്കാന്‍ പോയാല്‍ നിങ്ങള്‍ കുടിക്കുന്നതനുസരിച്ച് അവളും അതുപോലെ ചെയ്യുന്ന അനുകരണങ്ങള്‍ പ്രണയത്തിന്‍റെ ലക്ഷണമാണത്രേ.

Friday, 20 June 2014

കാമസൂത്രത്തിലെ വിവിധ തരം ചുംബനങ്ങൾ

സുരതാരംഭത്തില്‍ ചുംബനവിധികളെ വെവ്വേറെ പ്രയോഗിക്കുന്നതാണ് ഉചിതമെന്ന് വാത്സ്യായനന്‍ നിര്‍ദ്ദേശിക്കുന്നു. സ്ത്രീകള്‍ക്ക് ആത്മവിശ്വാസം വരണമെങ്കില്‍ സമയമെടുക്കുമെന്നതിനാല്‍ അവളില്‍ ചുംബനപരമ്പര തന്നെ അര്‍പ്പിക്കുന്നത് അവളെ പരിഭ്രാന്തയാക്കികളയും. 

സ്ത്രീകളുടെ ശാരീരികവും മാനസികവുമായ സവിശേഷതകള്‍ കണ്ടറിഞ്ഞ് വൈവിധ്യമാര്‍ന്ന ചുംബനരീതികളിലൂടെ അവളെ ഉണര്‍ത്തിയെടുക്കണം. എന്നാല്‍ ആലിംഗന ചുംബനാദികളില്‍ ബലാല്‍ക്കാരം പാടില്ലെന്നതായിരുന്നു വാത്സ്യായന്‍റെ നിലപാട്. 

രാഗവര്‍ദ്ധനവിന് ആലിംഗന ചുംബനാദികള്‍ അത്യന്താപേക്ഷിതങ്ങളാണ്. കാമാതുരത തീവ്രമാക്കുന്നതോടെ ഇവയും ശീഘ്രതരമാക്കാവുന്നതാണ്. മാറിടം, സ്തനങ്ങള്‍, ചുണ്ടുകള്‍, വായ, നെറ്റി, മുടി, കവിള്‍ത്തടം, കണ്ണുകള്‍ എന്നിവ വികാരോത്തേജകങ്ങളാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. സന്ധികള്‍, കക്ഷം, നാഭി എന്നിവയും വികാരകേന്ദ്രങ്ങളാണ്.

നിമിത്തകം, സ്ഫുരിതകം, ഘട്ടിതകം എന്നിങ്ങനെ കന്യാചുംബനങ്ങള്‍ മൂന്നുവിധം.


ബലാല്‍ക്കാരേണ നായകന്‍ തന്‍റെ മുഖത്തെ നായികയുടെ മുഖത്തോട് ചേര്‍ത്ത് അവള്‍ നിശ്ചലയായിരിക്കേ പ്രയോഗിക്കുന്നത് നിമിത്തകം.

ലജ്ജാശീലം കുറഞ്ഞ നായിക നായകന്‍റെ മേല്‍ച്ചുണ്ട് സ്പര്‍ശിക്കാതെ അധരം ചലിപ്പിച്ചുകൊണ്ട് നായകന്‍റെ ചുംബനത്തെ സ്വീകരിക്കുന്നത് സ്ഫുരിതകം

നായിക കണ്ണടച്ച് നായകന്‍റെ ചുണ്ടിനെ വായിലാക്കിയശേഷം നാവിന്‍തുമ്പുകൊണ്ട് മര്‍ദ്ദിക്കുന്നത് ഘട്ടിതകം.

സമം(നേര്‍ക്കുനേരെയുള്ളത്), തിര്യക് (ചരിഞ്ഞത്), ഉദ്ഭ്രാന്തം (തിരിഞ്ഞത്), അവപീഡിതം (അമര്‍ത്തിയത്) എന്നിങ്ങനെ നാലുവിധം ചുംബനങ്ങള്‍ വേറെയുമുണ്ട്.


പുരുഷന്‍റെ അധരം കൊണ്ട് സ്ത്രീയുടെ അധരത്തെ അഭിമുഖമായി ചുംബിക്കുന്നതാണ് സമചുംബകം. മുഖം തിരിച്ച് വിലങ്ങനെ അധരത്തില്‍ ചുംബിക്കുമ്പോള്‍ അത് തിര്യക് ചുംബനമായി. താടിയും തലയും പിടിച്ച് മുഖംപൊക്കി അധരത്തിലധരം കൊണ്ട് ചുംബിക്കുന്നതാണ് ഉദ്ഭ്രാന്ത ചുംബനം. അധരങ്ങള്‍ പരസ്പരം പാനം ചെയ്യുന്നതാണ് അവപീഡിതം.

വ്യക്തിയിലെ സ്‌ത്രൈണവും പൗരുഷവുമായ ശക്തികളെ സംയോജിപ്പിക്കുവാന്‍ ചുംബനത്തിലുറഞ്ഞുകൂടുന്ന ഉമിനീരിനു കഴിയും. ചുംബനകലയില്‍ പ്രാവീണ്യം നേടുന്നത് രതിക്രീഡയെ ആകര്‍ഷകമാക്കിതീര്‍ക്കുന്നു. മേല്‍ച്ചുണ്ടും ഭഗശിശ്‌നികയും തമ്മില്‍ ഞരമ്പുകള്‍ വഴി ബന്ധപ്പെട്ടിരിക്കുന്നതുമൂലം ചുംബനം വികാരോദ്ദീപകമാണെന്ന് താന്ത്രികര്‍ ചൂണ്ടിക്കാട്ടുന്നു. നായികയുടെ മേല്‍ച്ചുണ്ട് സാവധാനത്തില്‍ കടിച്ചും ഉറിഞ്ചിയും നായകന്‍ അവളിലെ ലൈംഗികാവേശം വളര്‍ത്തണം. ഈ സമയത്ത് നായിക പല്ലും നാവും ഉപയോഗിച്ച് നായകന്‍റെ മേല്‍ച്ചുണ്ടില്‍ ചുംബനം അര്‍പ്പിക്കണം.

സ്ത്രീയുടെ ചുണ്ടുകൊണ്ട് പുരുഷന്‍റെ രണ്ടുചുണ്ടും ഗ്രഹിക്കുന്നത് സംപുടകം. മീശ മുളച്ചിട്ടില്ലാത്ത പുരുഷനിലാണിത് പ്രയോഗിക്കേണ്ടത്. പുരുഷന്‍ സ്ത്രീയുടെ മേല്‍ച്ചുണ്ടും സ്ത്രീ അയാളുടെ കീഴ്ചുണ്ടും ഗ്രഹിക്കുന്നതാണ് ഉത്തരചുംബനം. ചുംബനത്തില്‍ പുരുഷന്‍ നാവിന്‍റെ അഗ്രം കൊണ്ടു സ്ത്രീയുടെ പല്ലിലും നാവിലും അണ്ണാക്കിലും ഉരസുന്നത് ജിഹ്വയുദ്ധം. വായും പല്ലും ഇങ്ങനെ ബലം പ്രയോഗിച്ച് സ്വന്തമാക്കാന്‍ പരസ്പരം ശ്രമിക്കുന്നത് മുഖയുദ്ധം.

സംപുടകം പ്രയോഗിക്കുന്ന ആളുടെ വായ തുറന്നാണിരിക്കുന്നത്. അതിനാല്‍ മറ്റേ ആള്‍ക്ക് നാവിന്‍റെ അഗ്രംകൊണ്ട് പ്രയോക്താവിന്‍റെ പല്ലിലും അണ്ണാക്കിലും നാവിലും ഉരസാന്‍ അവസരം ലഭിക്കുന്നു. ഒരേ സമയം രുചി അറിയിക്കാനും വികാരമുണര്‍ത്താനും കഴിയുന്ന അവയവമാണ് നാവ്. വായിലെ നേര്‍മ്മയേറിയ ത്വക്കും സിരാപടലങ്ങളും അതിന്‍റെ വികാരോദ്ദീപന ശക്തിക്ക് ആക്കം കൂട്ടുന്നു. സ്ത്രീയുടെ ചുണ്ടുകള്‍ സാധാരണഗതിയില്‍ പുരുഷന്മാരേതിനേക്കാള്‍ വലുതും മാംസളവുമായിരിക്കും.

ലൈംഗികമായ ഉത്തേജനം ഒരളവുവരെ കൈവരിച്ചുകഴിയുമ്പോഴാണ് നഖഛേദ്യവും ദന്തഛേദ്യവും ഏല്‍പ്പിക്കേണ്ടതെന്ന് വാത്സ്യായനന്‍ വ്യക്തമാക്കുന്നു. ദൂരയാത്ര കഴിഞ്ഞുവരുമ്പോഴും മറ്റും നായികാനായകന്മാരില്‍ വികാരം ഉണര്‍ന്നിരിക്കും. ദൂരയാത്രകഴിഞ്ഞ് മടങ്ങിയെത്തുമ്പോഴും പ്രണയ കലഹം അവസാനിക്കുമ്പോഴും മറ്റും ഇവ ആകാമെന്ന് ആചാര്യന്മാര്‍ നിര്‍ദ്ദശിക്കുന്നു. എന്നാല്‍ മന്ദവേഗന്മാര്‍ക്ക്, ശീഘ്രസ്ഖലന പ്രകൃതര്‍ക്ക് വേഗം ഇന്ദജിരയനഷ്ടം സംഭവിക്കുമെന്നതിനാല്‍ അവരില്‍ ഇത് കൂടുതല്‍ നേരം പ്രയോഗിക്കുവാന്‍ പാടുള്ളതല്ല. എന്നാല്‍ ഏറെ നേരമെടുത്ത് സുരതപ്രക്രിയ ആസ്വദിക്കുന്ന ചണ്ഡവേഗന്മാര്‍ ഇത്തരം പ്രാരംഭോപചാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതാണ്.

മേല്‍ച്ചുണ്ട്, നാവ്, കണ്ണുകള്‍ എന്നീ സ്ഥലങ്ങളൊഴിച്ച് ചുംബിക്കുന്ന മറ്റു സ്ഥാനങ്ങളില്‍ ദന്തക്ഷതമാകാം. മേല്‍ച്ചുണ്ടിലും കണ്ണിലും നാവിലും കടിക്കരുതെന്നാണ് ആചാര്യന്‍റെ നിര്‍ദ്ദേശം. നാവിലും കണ്ണിലും മറ്റും കടിക്കുന്നത് വികാരത്തെ ഉണര്‍ത്തുകയില്ലെന്നു മാത്രമല്ല ദോഷഫലവും ചെയ്യും.

ദേശടിസ്ഥാനത്തില്‍ സ്ത്രികളെ അറിയാന്‍ കാമസൂത്രം


സ്ത്രീകളോട് ദേഹസ്ഥിതിയനുസരിച്ച് പെരുമാറണമെന്നതാണ് കാമസൂത്രത്തില്‍ പറയുന്നത്. വാത്സ്യായന്‍ ദേശടിസ്ഥാനത്തില്‍ സ്ത്രികളെ തരം തിരിക്കുന്നത് നോക്കാം.

വിന്ധ്യനും ഹിമാലയത്തിനും മധ്യേ നിവസിക്കുന്ന ആര്യവര്‍ഗ്ഗക്കാര്‍ ശൃംഗാരശുചിത്വം ദീക്ഷിക്കുന്നവരാകയാല്‍ ചുംബന-നഖക്ഷതങ്ങളെ വെറുക്കുന്നു.

കാശ്മീരികളും ഉജ്ജയിനിക്കാരും ചുംബനാദികള്‍ ഇഷ്ടപ്പെടുന്നില്ല. വ്യത്യസ്തരീതിയിലുള്ള സുരതത്തിലാണ് അവര്‍ക്ക് താല്‍പ്പര്യം.

മാള്‍വയിലേയും ആഭിരദേശത്തിലെയും സ്ത്രീകള്‍ സ്പര്‍ശനം, ആലിംഗനം, ചുംബനം, ദന്തക്ഷയം, നഖക്ഷതം, ഉറുഞ്ചികുടിക്കല്‍ എന്നിവ ഇഷ്ടപ്പെടുന്നു. താഡനങ്ങള്‍ മുഖേനയും അവരെ വശത്താക്കാം.

സിന്ധ്, സത്‌ലജ് നദികള്‍ക്കു മധ്യേയുള്ള പ്രദേശത്തുകാര്‍ വദനസുരതത്തില്‍ താല്പര്യം കാണിക്കുന്നു.

പശ്ചിമഘട്ട സമീപവാസികളായ കേരളീയരും സിന്ധ്-സൗരാഷ്ട്ര തീരപ്രദേശത്തുകാരും വേഗത്തില്‍ കാമാസക്തരായി രതിലീലയില്‍ മന്ദം മന്ദം സീല്‍ക്കാരം പുറപ്പെടുവിക്കും. മൈഥുനത്തിന് ധാരാളം സമയമെടുക്കുന്ന ഇവര്‍ താഡനാദികള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

കോസലത്തിലും ആസാമിലുമുള്ള സ്ത്രീകള്‍ ഖരവേഗകളും താഡനാദികള്‍ ഇഷ്ടപ്പെടുന്നവരുമാണ്. ഇവര്‍ കൃത്രിമലിംഗങ്ങളും ഇപയോഗിക്കുന്നു.

ആന്ധ്രാപ്രദേശിലെ സ്ത്രീകള്‍ സംഭോഗതല്‍പ്പരകളാകയാല്‍ പ്രാകൃതികമായ മൈഥുനരീതികള്‍ ഇഷ്ടപ്പെടുന്നു.

മഹാരാഷ്ട്രത്തിലെ സ്ത്രീകള്‍ അറുപത്തിനാല് കലകളും പ്രയോഗിക്കുന്നതില്‍ തല്‍പ്പരരും അശ്ലീലവും പരുഷവുമായ വാക്കുകള്‍ ഇഷ്ടപ്പെടുന്നവരും സംഭോഗാരംഭത്തില്‍തന്നെ ചടുലത പ്രദര്‍ശിപ്പിക്കുന്നവരും ഒടുങ്ങാത്ത രതിസുഖ കാംക്ഷികളുമാണ്.

ദ്രാവിഡദേശത്തെ സ്ത്രീകള്‍ അത്യാവേശത്തോടെ സംഭോഗം ആരംഭിച്ചാലും സാവധാനത്തിലേ രേതസ്സ് സ്രവിപ്പിക്കുകയുള്ളൂ.

Thursday, 19 June 2014

മൈഗ്രേന്‍ കുറയ്‌ക്കാന്‍ സെക്‌സ്‌

മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന തലവേദന (മൈഗ്രേനില്‍) നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന തലവേദനകളില്‍ നിന്നും ആശ്വാസം നല്‍കുന്ന സിദ്ധൗഷധമാണ്‌ സെക്‌സ്‌. മൈഗ്രേന്‍ തുടങ്ങിയാല്‍പ്പിന്നെ ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ സാധിയ്ക്കുകയില്ല. അവസാനം വേദനസംഹാരികളില്‍ അഭയം പ്രാപിക്കുകയാണ് ചെയ്യാറ്.

എന്നാല്‍ കഠിനമായ തലവേദനയുള്ളപ്പോള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് വേദനയുടെ ശക്തി കുറയ്ക്കുമെന്ന് പുതിയ കണ്ടെത്തല്‍.സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ സ്വതന്ത്രമാക്കപ്പെടുന്ന ടോപാമിന്‍, സെറോടോണിന്‍, പോലെയുള്ള രാസപദാര്‍ത്ഥങ്ങളാണ്‌ മാനസിക ഉല്ലാസം നല്‍കുന്നതിനോടൊപ്പം വേദനയും ഇല്ലാതാകുന്നത്‌.

ജര്‍മ്മനിയില്‍ 400 മൈഗ്രേന്‍ രോഗികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ 42.7% രോഗികള്‍ക്കും ഇണചേരുന്നതിലൂടെ വേദന പകുതിയോളം കുറഞ്ഞതായി കണ്ടുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇനിയും വെറുതെ ഗുളികകള്‍ക്ക് പിറകേ പോകണ്ടതുണ്ടോ? ശാസ്ത്രജ്ഞര്‍ ചോദിക്കുന്നു.

ലൈംഗികബന്ധത്തിലൂടെ യൗവനം നിലനിര്‍ത്തു

നിത്യവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ തങ്ങളുടെ യൗവനം നിലനിര്‍ത്താന്‍ കഴിയുമെന്ന്‌ പഠന റിപ്പോര്‍ട്ട്‌. റോയല്‍ എഡിന്‍ബറോ ഹോസ്‌പിറ്റലിലെ വാര്‍ധക്യ മനശാസ്‌ത്രജ്ഞരാണ്‌ ഈ റിപ്പോര്‍ട്ടിന് പിന്നില്‍. നീണ്ടകാലം വിവിധ പ്രായക്കാരായ സ്‌ത്രീകളിലും, പുരുഷന്‍മാരിലും നടത്തിയ പഠനത്തിലൂടെയാണ്‌ ഇത്തരമൊരു നിഗമനത്തില്‍ ഇവര്‍ എത്തിയത്‌.

ലൈംഗിക ബന്ധത്തിന്‌ ആരോഗ്യകരമായ ഒരുപാട്‌ ഗുണങ്ങള്‍ ഉണ്ടെന്നും ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ ചെറുപ്പം തോന്നുമെന്നും ഡോ.വീക്‌സ്‌ പറയുന്നു.

പുകവലിയും ലൈംഗികതയും

ഉദ്ധാരണക്കുറവ്‌ ഉള്‍പ്പെടെയുള്ള പലവിധ ലൈംഗിക പ്രശ്‌നങ്ങള്‍ക്കും പുകവലി കാരണമാകുന്നു. ശാരീരിക പ്രശ്‌നങ്ങള്‍ കൂടാതെ പങ്കാളികള്‍ തമ്മിലുള്ള മാനസിക അകല്‍ച്ചയ്‌ക്കുപോലും പുകവലി കാരണമാകുന്നു. തായ്‌ലാന്‍ഡും മറ്റു ചില രാജ്യങ്ങളുംസിഗരറ്റു കൂടിനു മുകളില്‍ ‘പുകവലി ലൈംഗിക ശേഷി നശിപ്പിക്കു’ മെന്ന്‌ മുന്നറിയിപ്പ്‌ അച്ചടിച്ചിട്ടുണ്ട്‌.

പുകവലി സ്‌ത്രീകളില്‍ പ്രത്യുല്‍പാദന സംവിധാനത്തെ തകര്‍ക്കുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്‌തുക്കള്‍ സ്‌ത്രീകളില്‍ അകാല ആര്‍ത്തവവിരാമത്തിനു കാരണം ആവുന്നു . പുകവലിക്കുന്ന സ്‌ത്രീകളുടെ ക്രമം തെറ്റിയ ആര്‍ത്തവമുണ്ടാകുന്നതിനും ആര്‍ത്തവ സ്രവത്തില്‍ അസ്വഭാവികമായ മാറ്റങ്ങള്‍ കാണാനും ഇടയാക്കുന്നു. കുടാതെ പുകവലി അബോര്‍ഷന്‌ കാരണമാകുന്നു. സ്‌ത്രീകളില്‍ പുകവലി മൂലം ഹോര്‍മോണ്‍ നിലയിലുണ്ടാകുന്ന വ്യതിയാനം ലൈംഗിക വിരക്‌തി തോന്നാനിടയാകും.

ഉദ്ധാരണശേഷി നഷ്‌ടമാകുന്നത്‌ പുകവലിമൂലം പുരുഷന്മാരില്‍ സംഭവിക്കുന്ന പ്രധാനപ്പെട്ട ലൈംഗിക പ്രശ്‌നമാണ്‌ . സെക്‌സിന്‌ സഹായിക്കും വിധം ലിംഗത്തിന്‌ ഉദ്ധാരണം സംഭവിക്കുകയും അത്‌ സെക്‌സിന്‌ സഹായിക്കും വിധം നിലനില്‍ക്കുകയും ചെയ്യുന്നതാണ്‌ ശരിയായ ഉദ്ധാരണം എന്നു പറയുന്നത്‌. ശരാശരി 100 പേരില്‍ 10 പേര്‍ക്ക്‌ ഉദ്ധാരണശേഷിക്കുറവ്‌ കാണാറുണ്ട്‌. ഇങ്ങനെയുള്ളവരില്‍ 50 ശതമാനവും പുകവലിക്കുന്നവരാണ്‌.

പുരുഷ വന്ധ്യത വര്‍ധിച്ചുവരുന്നതില്‍ പുകവലി ഒരു സുപ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വൃഷണത്തിന്റെ പ്രവര്‍ത്തനത്തെ പുകയിലയില്‍ അടങ്ങിയിരിക്കുന്ന മാരക വിഷവസ്‌തുക്കള്‍ സാരമായി ബാധിക്കും. ബീജത്തിന്റെ സാന്ദ്രത, ബീജാണുക്കളുടെ എണ്ണം, ഗുണനിലവാരം തുടങ്ങിയവ പുകവലി മൂലം കുറയുന്നു. ഇത് വന്ധ്യതയ്‌ക്ക് കാരണമാകുന്നു. പതിവായി പുകവലിക്കുന്ന പുരുഷന്മാരില്‍ പുകവലിക്കാത്തവരെ അപേക്ഷിച്ച്‌ ബീജാണുക്കളുടെ എണ്ണം കുറവായിരിക്കും. കൂടാതെ പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ബീജത്തിന്റെ ചലനശേഷി കുറയ്‌ക്കുകായും ചെയുന്നു.

ലൈംഗികതയ്ക്കു പ്രണയം നല്‍കുന്ന മാന്ത്രിക സൌന്ദര്യം

പങ്കാളിയോടുള്ള പ്രണയമാണു ലൈംഗികതയ്ക്കു മാന്ത്രിക സൌന്ദര്യം പകരുന്നതെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലൈഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഭൂരിപക്ഷം പുരുഷന്മാര്‍ക്കും ബന്ധപ്പെടുന്ന സമയത്തു സ്ത്രീയോടു തീവ്രമായ പ്രണയം തോന്നുന്നുവെന്ന കണ്ടെത്തല്‍ വിര്‍ജീനിയ ആസ്ഥാനമായ സര്‍വകലാശാലയിലെ പ്രൊഫ. ജോഷുവാ ജി. റോസന്‍ബര്‍ഗറിന്‍റെതാണ്. പങ്കാളിയോടു പ്രണയാഭിനിവേശം തോന്നുമ്പോള്‍ മാത്രമേ സെക്സ് പൂര്‍ണമായും ആസ്വാദ്യകരമാകുന്നുള്ളുവെന്നു പഠനത്തിനു വിധേയരായ പല പുരുഷന്മാരും തുറന്നുപറഞ്ഞു.

പ്രണയം തോന്നിയ സ്ത്രീയോടും പ്രണയം തോന്നാത്ത സ്ത്രീയോടുമൊപ്പം ഒരേതരം ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ട പുരുഷന്മാര്‍ക്കു രണ്ടു തരം അനുഭൂതികളാണു രണ്ടു സ്ത്രീകളും സമ്മാനിച്ചത്. പ്രണയശൂന്യമായ ലൈംഗികത യാന്ത്രികമായ ഒരു പ്രവൃത്തി മാത്രമാണെന്നു തെളിയിക്കുകയാണ് ഈ പഠനം. യുഎസിലെ ഇരുപത്തയ്യായിരം പുരുഷന്മാരെ ഇന്റര്‍നെറ്റിലൂടെ സര്‍വേ ചെയ്താണ് പ്രൊഫ. ജോഷുവാ ഈ പഠനം നടത്തിയത്.

നഗ്നതയും ആരോഗ്യയവും

ഒരുപാട് വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നവരെ നാം കണ്ടിട്ടുണ്ട്. നമ്മില്‍ പലരും അതുപോലെ ചെയ്യുന്നവരാകാം. എന്നാല്‍ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നതിനേക്കാള്‍ ഗുണം നഗ്നരായി നടക്കുന്നത് ആണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നത്. വസ്ത്രം ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭത്തിലാണെങ്കില്‍ കുറഞ്ഞ അളവില്‍ അതു ധരിക്കുകയാകും ഉചിതം.
ഇതാ നഗ്നതയുടെ ചില ഗുണങ്ങള്‍:

വിറ്റമിന്‍ ഡി ലഭിക്കും: സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എല്ലായ്‌പ്പോഴും ഇതു ചെയ്യേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ച്ചായി ഏറെനേരം വെയില്‍ കൊണ്ടാല്‍ മാത്രമെ സൂര്യന്‍ നിങ്ങളുടെ ത്വക്കിനെ നശിപ്പിക്കൂ. എന്നാല്‍ രാവിലെ നഗ്നരായി പതിനഞ്ചു മിനിറ്റോളം സൂര്യപ്രകാശം ഏറ്റാല്‍ ആവശ്യത്തിനു വിറ്റാമിന്‍ ഡി നമുക്ക് ലഭിക്കും. നല്ല മനോഭാവം ഉണ്ടാക്കാന്‍ സഹായകരമാണ് വിറ്റമിന്‍ ഡി.

ആരോഗ്യമുള്ള ത്വക്ക് : നമ്മുടെ ശരീരതിന് ശുദ്ധമായ വായു ആവശ്യമുണ്ട്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ത്വക്ക് അനാരോഗ്യകരമാകും എന്നാണ് സത്യം. കാരണം ത്വക്കിലൂടെ പുറത്തുവിടുന്ന വിഷവസ്തുക്കള്‍ ശരീരത്തിലേക്ക് തിരിച്ചു പ്രവേശിക്കുന്നു. നഗ്നരായി ഇരുന്നാല്‍ ഇത് ഒഴിവാക്കാം.

ചുവന്ന പാടുകള്‍ക്ക് വിട: നഗ്നരായാല്‍ ബ്രായും പാന്റീസുമുണ്ടാക്കുന്ന ചുവന്ന പാടുകള്‍ക്ക് വിട നല്‍കാനാകും. കൂടാതെ സുഗമമായ രക്തപ്രവാഹവും ശരീരത്തിലുണ്ടാകും.

ആരോഗ്യമുള്ള മസ്തിഷ്‌കം: ശരീരം മാത്രമല്ല കാല്‍ പാദങ്ങളും നഗ്നമാക്കുന്നത് നല്ലതാണ്. നഗ്നപാദത്തില്‍ ഓടുന്നത് അല്‍ഷിമേഴ്‌സ് രോഗം വരാതിരിക്കാന്‍ സഹായിക്കും. നഗ്നപാദരായി ഓടുന്നതും നടക്കുന്നതും തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു.

റിലാക്‌സ് ചെയ്യിക്കുന്നു: നഗ്നരാകുന്നത് മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കും. അത് ആത്മവിശ്വസം കൂട്ടുകയും മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. രക്തചംക്രമണം കൂടുന്നതോടെ ശരീരശുദ്ധീകരണം ശക്തമാകും. ശരീരം ചൂടുള്ളതും സ്വതന്ത്രവുമാകാന്‍ ഇതു സഹായിക്കുന്നു.

അണുബാധ അകറ്റുന്നു: വസ്ത്രങ്ങള്‍ വിയര്‍പ്പിനെ പുറംതള്ളാതെ സൂക്ഷിക്കുന്നതുമൂലം അണുബാധ കൂട്ടുന്നു. നഗ്നരായാല്‍ ഫംഗസിനെയും ബാക്റ്റീരിയകളെയും അകറ്റിനിര്‍ത്താന്‍ കഴിയുന്നു.

പ്രത്യുത്പാദന ശക്തി കൂട്ടുന്നു: ഇറുകിയ അടിവസ്ത്രങ്ങളും ലോ വേയ്‌സ്റ്റ് ജീന്‍സും ധരിക്കുന്നത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നു. ഇത് നാഡി കോശങ്ങളെ നശിപ്പിക്കാനും ബീജങ്ങളുടെ എണ്ണം കുറയ്ക്കാനും ഇടവരുത്തുന്നു.

സ്‌തനങ്ങള്‍ തൂങ്ങും ബ്രാ ധരിച്ചാല്‍

ബ്രാ ധരിക്കുന്നത് സ്‌തനങ്ങള്‍ തൂങ്ങാന്‍ കാരണമാകുന്നു എന്നു പുതിയ പഠനങ്ങള്‍ പറയുന്നു. ബ്രാ പുറം വേദന കുറയ്ക്കുകയില്ല എന്നും പഠനത്തില്‍ വെക്തമായി. ജീന്‍ ഡെന്നീസ് റൌളിന്‍ ഫ്രെഞ്ചില്‍ 15 വര്‍ഷമായി നടത്തിയ പഠനത്തില്‍ ശരീരശാസ്‌ത്രപരമായ സ്‌തനങ്ങള്‍ക്ക് ബ്രാ കൊണ്ട് ഒരു ഗുണവും ഇല്ലെന്നു പറയുന്നു.

ബ്രാ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് സ്‌തനങ്ങളെ രക്ഷിക്കും എന്നു പൊതുവേ പറയുമെങ്കിലും കുടുതല്‍ സ്‌തനങ്ങള്‍ തുങ്ങുന്നതായി ആണ് കാണുന്നതെന്നു പഠനത്തില്‍ പറയുന്നു. 330 സ്ത്രി സ്‌തനങ്ങളില്‍ നടത്തിയ പഠനത്തില്‍ കുടുതല്‍ വലുപ്പവും ദൃഢവും ഉള്ള സ്‌തനങ്ങള്‍, ബ്രാ ധരിക്കാത്ത സ്ത്രികളില്‍ കാണാന്‍ കഴിഞ്ഞു എന്നു പഠനത്തില്‍ ജീന്‍ പറയുന്നു. ഈ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വരാതിരിക്കാന്‍ പ്രമുഖ ബ്രാ നിര്‍മ്മാക്കള്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു.

Wednesday, 18 June 2014

കെഗൽ വ്യായാമം ലൈംഗിക ആനന്ദത്തിന്

ലൈംഗിക സുഖം വർദ്ധിപ്പിക്കാനുള്ള   വ്യായാമമാണ് കെഗൽ വ്യായാമം. പേൽവിക്   പേശികളുടെ  ചലനം നിയന്ത്രിച്ച്  യോനിക്ക്  മുറുക്കം നൽകാൻ  ഈ വ്യായമത്തിലൂടെ സാധിക്കുന്നു. അർനോഡ് കേഗൽ എന്ന ഡോക്ടർ ആണു ഈ വ്യായാമ രീതിയുടെ ഉപജ്ഞാതാവ് അർനോഡ് കേഗലിൽ നിന്നാണു കേഗൽ വ്യായാമം എന്നപേര് രൂപപ്പെട്ടത്.


കെഗൽ വ്യായാമം ചെയ്യുവാന്‍ ആദ്യം ഭഗപേശികളെ തിരിച്ചറിയണം. മൂത്രമൊഴിക്കാന്‍ ഇരിക്കുമ്പോഴാണ് ഈ പേശികളെ കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുക. ഇരിക്കുന്നിടത്തുനിന്ന് അനങ്ങാതെ പേശികള്‍ ഇറുക്കി മൂത്രം പിടിച്ചു നിറുത്തുക. മൂത്രദ്വാരത്തിനു ചുറ്റുമുള്ള ഒരു പാളി പേശികള്‍ ഇറുകിയാണ് മൂത്രപ്രവാഹം പിടിച്ചുനിര്‍ത്തിയത് എന്നു മനസ്സിലാകും. ഏതാനും തവണ ഇങ്ങനെ ചെയ്യുമ്പോള്‍ ഭഗപേശികള്‍ ഏതാണെന്നു കൃത്യമായി മനസ്സിലാക്കാനാവും.


ഇനിയും എങ്ങനെ കെഗൽ വ്യായാമം ചെയ്യാം എന്ന് നോക്കാം. മൂത്രം പെട്ടെന്നു പിടിച്ചുനിര്‍ത്തിയപ്പോള്‍ ചെയ്തതുപോലെ മറ്റു സമയങ്ങളില്‍ ഈ പേശികളെ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ് കെഗല്‍സ് വ്യായാമം. നമ്മൾ മനസിലാക്കിയ പേശികളെ ആദ്യം ഇറുക്കി പിടിക്കുക 5 സെക്കന്‍റിന് ശേഷം അയച്ചു വിടുക ഇങ്ങനെ പത്ത് തവണ ആവർത്തിക്കുക.  ഒരു ദിവസത്തിൽ 10 സെറ്റ് എങ്കിലും ചെയ്യാൻ ശ്രമിക്കുക. ക്രമേണ 20 തവണവരെ ഇങ്ങനെ ചെയ്യാനാവും. ഭഗപേശികള്‍ ക്ഷീണിച്ചതായി തോന്നിയാല്‍ നാലഞ്ചു മിനിറ്റ് വിശ്രമിക്കണം.

എപ്പോൾ വേണമെങ്കിലം കെഗൽ വ്യായാമം ചെയ്യാം യാത്ര ചെയ്യുമ്പോഴോ ടിവി കാണുമ്പോഴോ ഓഫീസിൽ ഇരിക്കുംമ്പോഴോ ഒക്കെ ചെയ്യാം. ലൈംഗിക ബന്ധത്തിനു ഇടക്കു ഇണയുടെ ലിംഗം യോനിക്ക് ഉള്ളിലാക്കി കെഗൽ വ്യായാമം ചെയ്തു നോക്കൂ.

കെഗൽ വ്യായാമത്തിന്‍റെ  ഗുണങ്ങൾ

  • യോനിക്ക് മുറുക്കം ലഭിക്കുന്നു
  • രതി മൂർച്ച ആനന്ദകരമാകുന്നു
  • ബഹു രതി മൂർച്ചക്കുള്ള സാധ്യത തുറന്നിടുന്നു
  • അനിയന്ത്രിത മൂത്രം പോക്ക് നിയന്ത്രിക്കുന്നു

ആർത്തവം അറിഞ്ഞിരിക്കേണ്ട കാരൃയങ്ങള്‍

എന്താണ്  ആർത്തവം ?

പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്‍റെ ലക്ഷണമാണ്  ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുകയും  ഗർഭാശയം ഗർഭധാരണത്തിനായി  ഒരുങ്ങുകയും വളർച്ച എത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന്  ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിലേ ആരംഭിക്കുകയും ചെയ്യുന്നു. ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ  അവസാനിക്കുന്നു. ഈ പ്രവർത്തിയുടെ ഫലമായി യോനീനാളത്തിലൂടെയുണ്ടാകുന്ന രക്ത സ്രാവമാണ് ആർത്തവം

ആർത്തവം എങ്ങനെ ഉണ്ടാകുന്നു ?

തലച്ചോറു  മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോർമോണുകളുടെ സഹായത്തോടെ  നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഒന്ന് ചേർന്നതാണ്  ആർത്തവം. അണ്ഡാശയത്തിൽ  ഹൈപ്പോതലാമസിലെയും പിറ്റ്യുറ്ററിയിലെയും ഹോർമോണുകളുടെ പ്രവർത്തന  ഫലമായി എല്ലാമാസവും ഒരു അണ്ഡം വളർച്ചയെത്തി പുറത്തുവരും ഇതാണു അണ്ഡവിസർജനം. ഇതിനൊപ്പം ഗർഭപാത്രത്തിൽ ധാരാളം മാറ്റവും സംഭവിക്കുന്നു ഈ അണ്ഡം ബീജവുമായി ചേർന്നില്ലെങ്കിൽ  ഗർഭപാത്രത്തിലെ മറ്റങ്ങൾ പ്രയോജന രഹിതമാകുകയും അവിടെ രൂപപ്പെട്ട എൻഡോമെട്രിയം സ്തരം പൊട്ടി രക്തത്തോടൊപ്പം പുറത്ത് പോകുന്നു (എൻഡോമെട്രിയം സ്തരം -അണ്ഡവും ബീജവും സംയോജിച്ചു ഉണ്ടാകുന്ന ഭ്രൂണത്തിനു പറ്റിപിടിച്ചു വളരാൻ ഗർഭാശയം ഒരുക്കുന്ന ഒരു മെത്തയാണ് )

ആദ്യ ആർത്തവം മുൻകൂട്ടി  അറിയാൻ കഴിയുമോ

അറിയില്ല എന്നാണു ഉത്തരം ,11-12 വയസിലാണ് സാധാരണയായി ആർത്തവം വരാറ്, ശാരീരിക വളർച്ച, സ്തന വളർച്ച  കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച  എന്നീ മാറ്റങ്ങൾക്ക് പിന്നാലെയാണ് ആർത്തവം വരാര്‍.

ആർത്തവം  എത്ര ദിവസം കൂടുമ്പോഴാണ്‌   ഉണ്ടാവുന്നത്‌

സാധാരണയായി  25-30 ദിവസം കൂടുമ്പോഴാണ്‌  ആർത്തവം  ഉണ്ടാകുന്നത് 21-35 ദിവസത്തിലും ഉണ്ടാവാറുണ്ട്. ആർത്തവ  ചക്രത്തിലെ ദൈർഘ്യത്തിൽ സ്ഥിരമായി മാറ്റമുണ്ടാകുകയാണെങ്കിൽ  ആർത്തവ ക്രമക്കേടായി കരുതി ഡോക്ടറുടെ ഉപദേശം തേടണം.

ആർത്തവം തുടങ്ങിയ ദിവസം മുതൽ അടുത്ത ആർത്തവം തുടങ്ങുന്ന ദിവസം വരെയാണ് ഒരു ആർത്തവ ചക്രം. സാധാരണയായി 3-5 ദിവസം വരെ രക്ത സ്രാവം നീണ്ടുനിൽക്കാറുണ്ട് ചിലപ്പോൾ 7 ദിവസം വരെ നീളാം.

ചെറുപ്രായത്തിലെ ആർത്തവം

ഭക്ഷണരീതി ഒരു പരിധി  വരെ സ്വാധീനിക്കാറുണ്ട്  സ്ത്രീ ഹോർമോണായ ഇസ്ട്രജന്‍റെ അളവാണു  ആർത്തവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം അണ്ഡാശയത്തിലെ ഫോളിക്കിളുകളിൽ നിന്നാണ് പ്രധാനമായും ഇസ്ട്രജൻ ഉത്പാദിപ്പിക്കുന്നത് അതോടൊപ്പം  ശരീരത്തിലെ കൊഴുപ്പ് കോശങ്ങളും ചെറിയ അളവിൽ ഇസ്ട്രജൻ ഉത്പാദിപ്പിക്കുന്നുണ്ട് കോഴി ഇറച്ചി അതുപോലെ മറ്റു ജങ്ക് ഫുഡ് എന്നിവ ശരീരത്തിൽ കൊഴുപ്പിന്‍റെ അളവു കൂട്ടുന്നു അതിനൊപ്പം ഇസ്ട്രജൻ ഉത്പാദനവും കൂടുന്നു മാത്രമല്ല കോഴികളിൽ വേഗത്തിൽ വളർച്ചയെത്താൻ ഇസ്ട്രജൻ കുത്തിവെക്കുന്നു എന്ന്  പറയപ്പെടുന്നു. മറ്റ്  രോഗങ്ങൾ കൊണ്ടും ഉണ്ടാകാം, അഡ്രിനൽ ഗ്ലാൻഡിന്‍റെ പ്രശ്നങ്ങൾ, തലച്ചോറിലെ വ്യതിയാനങ്ങൾ, അണ്ഡാശയ മുഴകൾ, ചില രോഗങ്ങളുടെ ലക്ഷണവുമായിരിക്കാം ചെറുപ്രായത്തിലെ ആർത്തവം. അതുകൊണ്ട്  ചെറുപ്രായത്തിലെ ആർത്തവം വരുന്നവർ ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്ട്  മറ്റ് കുഴപ്പങ്ങളൊന്നുമില്ല എന്ന്  ഉറപ്പു വരുത്തുക.

വൈകി വരുന്ന ആർത്തവം / ആർത്തവം ഇല്ലായിമ

സാധാരണഗതിയിൽ 15 വയസിനുള്ളിൽ ആർത്തവം വരാറുണ്ട് , ശാരീരിക വളർച്ച, സ്തന വളർച്ച  കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച എന്നിവ ശരിയായ രീതിയിൽ ഉണ്ടെങ്കിൽ 15 വയസിനുള്ളിൽ ആർത്തവം ആയില്ലെങ്കിലും അധികം ഭയക്കേണ്ടതില്ല കുറച്ചു കൂടി  നോക്കാം
15 വയസു കഴിഞ്ഞിട്ടും ഇത്തരം ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കിൽ  ശ്രദ്ധിക്കണം  ഗർഭപാത്രത്തിലെ മുഴകൾ തൈറോയ്ഡ്  ഗ്രന്ഥി യുടെ പ്രവർത്തന  തകരാറുകൾ എന്നിവ മൂലം ആർത്തവം വൈകാം, ഗർഭപാത്രവും മറ്റു പ്രത്യുല്പാദന അവയവങ്ങളും വേണ്ടവിധം വികാസം പ്രാപിച്ചില്ലെങ്കിലും ആർത്തവം വൈകാം, യോനീനാളം അടഞ്ഞിരിക്കുന്നത് മൂലം (കന്യാചർമ്മത്തിൽ ദ്വാരം ഇല്ലാത്തത് മൂലം ) ഉള്ളിലെ പ്രവർത്തനങ്ങൾ വേണ്ടവിധം നടന്നാലും ആർത്തവ രക്തം പുറത്ത് വരാതെ ഇരിക്കും ചെറിയൊരു ശസ്ത്ര ക്രിയയിലൂടെ ഇത് പരിഹരിക്കാം ജന്മനാതന്നെ യോനി ഭാഗികമായോ പൂർണ്ണമയോ ഇല്ലാതിരിക്കുക ഗർഭപാത്രം അണ്ഡാശയം എന്നിവ ഇല്ലാതിരിക്കുക എന്നീ അവസ്ഥകൾ ആർത്തവം ഇല്ലായിമയ്ക്ക്  കാരണമാകുന്നു. 15 വയസു കഴിഞ്ഞിട്ടും ആർത്തവം വരാത്തവർ ഡോക്ടറെ കാണേണ്ടത് ആത്യാവശ്യം ആണ്.

എത്ര അളവ് രക്തം പോകും

ആർത്തവ  രക്തത്തിന്‍റെ അളവ് കൃത്യമായി പറയാൻ സാധിക്കില്ല 30-80 ml  രക്തം ഒരോ ആർത്തവത്തിലും പുറത്ത്  പോകുന്നു എന്നാണു കണക്കാക്കുന്നത്  1-2 ദിവസങ്ങളിൽ കൂടുതലും  പിന്നെ ആദ്യ ദിവസങ്ങളെ അപേക്ഷിച്ചു കുറയുകയുമാണ് ചെയ്യാറ്‌, ആർത്തവ രക്തം കുടുതലാണോ കുറവാണോ എന്ന്  സ്ത്രീകൾക്ക് സാധരണ തിരിച്ചറിയാൻ സാധിക്കാറുണ്ട്. 1 -5 ദിവസം വളരെ ഏറെ രക്തം പോകുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതു നല്ലതാണ്.

ആർത്തവം  മൂലം വിളർച്ച ഉണ്ടാകുമോ?

സാധാരണ രക്ത പ്രവാഹമാണെങ്കിൽ ഉണ്ടാകില്ല, പുറത്ത് പോകുന്ന രക്തത്തിന്‍റെ അളവ് ശരീരം പരിഹരിക്കും.

ആര്‍ത്തവം തുടങ്ങുന്നതിന്‌ മുമ്പ്‌ ചിലരിൽകാണുന്ന  മാനസിക ബുദ്ധിമുട്ട്?

ആര്‍ത്തവത്തിനു മുമ്പ്‌ അനുഭവപ്പെടുന്ന മാനസിക ബുദ്ധിമുട്ടിനു കാരണം ആ സമയത്ത്‌ സ്‌ത്രീ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്‌. സ്‌ത്രീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി അമിത ഉത്‌കണ്‌ഠ, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങൾ  അനുഭവപ്പെടാം.

ആർത്തവസമയത്തെ സ്തന വേദന

ആർത്തവസമയത്തോ അതിനു മുൻപോ ചില സ്ത്രീകൾക്ക് സ്തന വേദന അനുഭവപെടാറുണ്ട്  അത് ഹോർമോണ്‍ വ്യതിയാനങ്ങൾ മൂലമാണു ഭയപ്പെടെണ്ടതില്ല.

ആർത്തവ ദിവസങ്ങളിലെ വയറുവേദന പുറം വേദന

ചില സ്ത്രീകളിൽ   ആർത്തവ  കാലത്ത് വേദന അനുഭവപ്പെടാറുണ്ട്  ഡിസ്മെനൂറിയ എന്നാണു ഈ വേദന അറിയപ്പെടുന്നത്  ചിലർക്ക്  കുറച്ചു സമയത്തേക്ക് മാത്രമാണ് വേദന കാണാറ് ചിലർക്ക്  നീണ്ടു  നിൽക്കും അമിതമായി വേദന ഉള്ളവർ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ.

ആർത്തവം മാറ്റിവെക്കാൻ മരുന്ന് കഴിക്കുന്നത്‌  

ആർത്തവം  ദിവസം നീട്ടതിരിക്കുകയൊ കുറക്കാതിരിക്കുയോ ആണു നല്ലത് പക്ഷെ അത്യപൂർവ്വവും അടിയന്തിരവുമായ അവസ്ഥകളിൽ അങ്ങനെ ചെയ്യേണ്ടിവരും, ആർത്തവം നേരത്തെ ആക്കാനായി 15 ദിവസം മുൻപേ ചികിത്സ തേടണം താമസിപ്പിക്കാനായി 5 ദിവസം മുൻപേ ചികിത്സ തേടണം , ഹോർമോണ്‍ സന്തുലനാവസ്ഥയി ൽ  മാറ്റം വരുത്തി ആർത്തവ ചക്രത്തിന്‍റെ താളം തെറ്റിക്കുന്ന ബാഹ്യ ഇടപെടലാണ് ഇത്, ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ചെയ്യുക സാധരണ ഗതിയിൽ ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉണ്ടാകാറില്ല.

ആർത്തവകാലത്തെ ലൈംഗികത

ആർത്തവകാലത്ത്  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു വൈദ്യശാസ്ത്ര പരമായും ശരീരശാസ്ത്ര പരമായും ഒരു വിലക്കും  ഇല്ല പങ്കാളികൾക്ക്  താൽപ്പര്യം ഉണ്ടെങ്കിൽ ശുചിത്വം പാലിച്ചുകൊണ്ട്  മാറ്റ് ഏതൊരു ദിവസത്തെ പോലെയും ആർത്തവ ദിവസത്തിലും ബന്ധപ്പെടാം, ആർത്തവകാലത്ത്  ബന്ധപ്പെടുമ്പോൾ  ഗർഭ നിരോധന ഉറ ഉപയോഗിക്കുന്നതു നല്ലതാണ്. ആർത്തവ  വേദനയുള്ള ചില സ്ത്രികളിൽ രതിമൂർച്ച വേദന കുറയ്ക്കുന്നതായി പറയപ്പെടുന്നു .

ആർത്തവകാലത്തെ ലൈംഗികത ആസ്വാദ്യകരമാക്കാൻ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രതി പൂർവ്വ ലീലകൾക്ക്  കൂടുതൽ പ്രാധാന്യം കൊടുക്കുക സ്ത്രീയുടെ ഇടുപ്പിൽ പ്രത്യേകം തലോടുകയും പതുക്കെ അമർത്തുകയും ചെയ്യുക, ഇടുപ്പിൽ ഏൽപ്പിക്കുന്ന ഒരോ മർദ്ദവും ആർത്തവ വേദന കുറക്കുകയും ലൈംഗികതയ്ക്കായി  അവളെ ഒരുക്കുകയും ചെയ്യുന്നു. യോനി ഭാഗത്തും അടിവയറിലും പതുക്കെ മനസറിഞ്ഞ് തലോടുന്നതും അവളെ ഉണര്‍ത്തും.

പ്രസവം കഴിഞ്ഞു ആർത്തവം  തുടങ്ങുന്നത് എപ്പോൾ

കൃത്യമായി പറയാൻ സാധ്യമല്ല എങ്കിലും സാധാരണ ഗതിയിൽ 3 മാസത്തിനു ശേഷം കണ്ടുതുടങ്ങാം ചിലരിൽ ഒരു വർഷം വരെ നീളാം മുലയൂട്ടുമ്പോൾ ചില സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകാറില്ല, മുലയൂട്ടാത്ത സ്ത്രീകൾക്ക് ആദ്യ മാസം കഴിയുമ്പോൾ തന്നെ ആർത്തവം വരാൻ സാധ്യത കുടുതലാണ്.

ആർത്തവ കാലത്തെ ശുചിത്വം

  • യോനി ഭാഗത്തെ രോമങ്ങൾ കളയുകയോ നീളം കുറച്ചു വെട്ടി വെക്കുകയോ ചെയ്യണം.
  • ചുരുങ്ങിയതു 2 തവണയെങ്കിലും കുളിക്കാൻ ശ്രദ്ധിക്കുക വൃത്തിയായി ഇരിക്കുക.
  • ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക വായു സഞ്ചാരം കുടിയ വസ്ത്രങ്ങൾ ധരിക്കുക.
  • യോനി ഭാഗം നന്നായി കഴുകി ഒപ്പി  ഈർപ്പം ഇല്ലാ എന്ന് ഉറപ്പ് വരുത്തിയിട്ട് വേണം പാഡ്  ധരിക്കാൻ.
  • 5 മണിക്കുറിൽ കൂടുതൽ  ഒരു പാഡ്  ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ആർത്തവ വിരാമം

50 വയസിനോട്  അടുപ്പിച്ചാണ്  ആർത്തവ വിരാമം സാധാരണയായി ഉണ്ടാകുന്നത് അണ്ഡാശയത്തിലെ അണ്ഡോൽപാദനവും ഹോർമോണ്‍ ഉത്പാദനവും നിലക്കുകയും അതിന്‍റെ ഫലമായി ആർത്തവം നിലക്കുകയും ചെയ്യുന്നതാണ്  ആർത്തവ വിരാമം.

അമ്മമാരുടെ ശ്രദ്ധക്ക്

മകളോട്  ഹൃദയം തുറന്നു പെരുമാറുക 9-10 വയസോടുകുടി ശാരീരിക മാറ്റങ്ങളെ കുറിച്ചും  ആർത്തവത്തെ കുറിച്ചു ഒരു ധാരണ മകള്‍ക്ക് കൊടുക്കണം. ആർത്തവം  ഒരു ശാരിരിക പ്രവർത്തനം മാത്രമാണെന്ന ബോധ്യം കുട്ടിയിൽ  വരുത്തണം. പാഡ് അല്ലെങ്കിൽ തുണി ഇവ ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് വ്യക്തമായി മനസിലാക്കി കൊടുക്കയുംചെയ്യുക.

കാമുകന്‍ ചതിയനാണോ? അത് മനസ്സിലാക്കാനിതാ മൂന്ന് കാര്യങ്ങള്‍

നിങ്ങളും കാമുകനും തമ്മിലുള്ള ബന്ധം വെറും കാപട്യം നിറഞ്ഞത് മാത്രമാണോ? അതോ, അഗാധ പ്രണയം തന്നെയാണോ? നിങ്ങള്‍ക്കൊരു പ്രണയമുണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യമാണോ അതോ, കാമുകന്‍ ഒരു ചതിയനാണോ എന്ന് മനസ്സിലാക്കാനിതാ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ഡേറ്റിംഗിന് പോകുമ്പോഴും മറ്റും ആരാണ് ബില്‍ കൊടുക്കാറുള്ളത്? എല്ലാ സമയവും കാമുകിയാണ് ബില്ല് കൊടുക്കുന്നതെങ്കില്‍ കാമുകന്‍ ബന്ധത്തില്‍ അത്ര സീരിയസ് അല്ല എന്നാണര്‍ത്ഥം. കാശുണ്ടായിട്ടും നിങ്ങളെക്കൊണ്ട് ചെലവാക്കിക്കുന്നവരെ കുറിച്ചാണ് പറഞ്ഞത്. ഇരുവരും കൂടിയാണ് ബില്ല് കൊടുക്കുന്നതെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ചായ കുടിക്കാന്‍ പോയാല്‍ കൂടി നിങ്ങളുടെ കൈയില്‍ നിന്നും പണം ചെലവാക്കുന്ന രീതി അത്ര നല്ലതല്ല. അതുകൊണ്ട്, എല്ലായ്‌പ്പോഴും ബില്ല് നിങ്ങളുടെ നേര്‍ക്കല്ല വരുന്നതെന്ന കാര്യം ഉറപ്പുവരുത്തുക.

അവന്‍റെ അത്യാവശ്യകാര്യങ്ങള്‍ക്കു വേണ്ടി മാത്രം നിങ്ങളോടൊത്ത് സമയം ചെലവഴിക്കുന്നു. ടെന്‍ഷനുള്ളപ്പോള്‍ മാത്രം വിളിച്ച് കാര്യങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ഉപദേശം അവനാഗ്രഹിക്കുന്നത് കൊണ്ടാണെന്ന് മാത്രം കരുതരുത്. ചിലപ്പോള്‍ അവന് അപ്പോള്‍ മാത്രമേ നിങ്ങളെ ഓര്‍ക്കുന്നുള്ളൂ എന്നാണതിനര്‍ത്ഥം.

നിങ്ങള്‍ ഒരുമിച്ച് ചെലവാക്കുന്നതിന് മാത്രമല്ലാത്ത, ബില്ലുകളും അടക്കുന്നത് കാമുകിയാണെങ്കില്‍ നിങ്ങളുടെ പ്രണയം സത്യസന്ധമല്ല എന്നാണര്‍ത്ഥം. അവന് വേണ്ടി നിങ്ങള്‍ ധാരാളം പണം ചെലവാക്കുകയും അതെല്ലാം ബന്ധത്തിന്റെ പേരില്‍ തിരിച്ച് തരാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ കാമുകന്‍ നിങ്ങളെ കളിപ്പിക്കുകയാണെന്ന കാര്യം ഉറപ്പിച്ചോളൂ. ചക്കരേ, മുത്തേ എന്നു വിളിക്കാനല്ലാതെ, സീരിയസായി കാര്യങ്ങള്‍ ചെയ്യാത്ത ബോയ്ഫ്രണ്ട്‌സിനെ ഉപേക്ഷിക്കുകയല്ലേ നല്ലത്!

കാമുകിമാര്‍ ചതിക്കുകയാണോ? മനസ്സിലാക്കാനിതാ ആറ് കാര്യങ്ങള്‍

ഭാര്യയോടോ കാമുകിയോടോ തോന്നുന്ന സംശയം പ്രണയബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാവുന്നു. കാമുകിമാര്‍ നിങ്ങളെ ചതിക്കുന്നില്ലെന്ന് എങ്ങനെ തിരിച്ചറിയാനാവും? സംശയം ഒരു രോഗമാക്കാതെ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് ലഭിക്കും.
  1. നിങ്ങളില്‍ നിന്നും എന്തെങ്കിലും മറച്ചുവയ്ക്കുന്നുണ്ടെങ്കില്‍, രഹസ്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കാമുകിയുടെ ഫോണിലേക്ക് കോള്‍ വരുമ്പോള്‍ നിങ്ങളുടെ അരികില്‍ നിന്നും മാറിനിന്ന് അവള്‍ സംസാരിക്കുകയുള്ളൂ. എല്ലാ പ്രാവശ്യവും ഇങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ കാര്യം തിരക്കുക.
  2. നിങ്ങളാണ് എല്ലാ തവണയും അവള്‍ക്ക് അങ്ങോട്ട് മെസ്സേജ് അയക്കുന്നത്/ഫോണ്‍ വിളിക്കുന്നത്. എന്നിട്ടും തീരെ താല്പര്യമില്ലാത്ത രീതിയിലുള്ള പെരുമാറ്റമാണവള്‍ക്കെങ്കില്‍.
  3. അനാവശ്യകാര്യത്തിന് അവള്‍ കലഹിക്കുന്നുണ്ടെങ്കില്‍
  4. കാമുകി നിങ്ങളോട് കള്ളം പറഞ്ഞതായി മനസ്സിലാക്കിയാല്‍ അത് വിശ്വാസവഞ്ചനയുടെ ലക്ഷണമാണ്.
  5. കാമുകിയുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് നിങ്ങളോടുള്ള പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റം ശ്രദ്ധിക്കപ്പെട്ടാല്‍.
  6. കാമുകി വസ്ത്രം, സൗന്ദര്യം, മേക്കപ്പ് തുടങ്ങിയവയെ കുറിച്ച് വല്ലാതെ ആകുലയായി കാണപ്പെട്ടാല്‍. പെട്ടെന്നൊരു ദിവസമുണ്ടാകുന്ന മേക്ക് ഓവര്‍ തുടങ്ങിയവ ശ്രദ്ധിക്കണം. നിങ്ങള്‍ കൂടെയില്ലാത്തപ്പോള്‍ നല്ല രീതിയില്‍ അണിഞ്ഞൊരുങ്ങി പോകുന്നെങ്കില്‍.

Saturday, 14 June 2014

സ്ത്രീ രതിയുടെ വഴികൾ

ആഗ്രഹം

മനസിലെ ചിന്തകൾ കൊണ്ടും ബാഹ്യമായി ഇടപെടൽ കൊണ്ടും സ്ത്രീയിൽ പതുക്കെ വികാരമുണരുന്നു.  ഇണയുടെ സ്നേഹ ലാളനകളും  സുരക്ഷിതമായ അന്തരീക്ഷവും ഇതിനു കാരണമാകുന്നു.

ഉത്തേജനം

യോനിയിൽ വഴുവഴുപ്പ് അനുഭവപ്പെടുകയും ഗൂഹ്യഭാഗങ്ങളിലേക്ക്  വലിയ തോതിൽ രക്തം പമ്പ് ചെയ്യപ്പെടുകയുംചെയ്യുന്നു. ഇത്  സ്ത്രീയിൽ  പ്രത്യേക ചൂടും ആവേശവും ഉണ്ടാക്കുന്നു . മുലക്കണ്ണുകൾ ഉദ്ധരിച്ചു വരുകയും,  മാറിടങ്ങൾ വീർത്ത് കല്ലിക്കുകയും, ഉത്തേജനത്തിന്‍റെ പ്രധാന ഭാഗമായ യോനീദളങ്ങൾക്കിടയിൽ  സ്ഥിതി ചെയ്യുന്ന കൃസരിയിലും ഉദ്ധാരണ അവസ്ഥ ഉണ്ടാകുന്നു,  ബാഹ്യ ലീലകളിലൂടെ മാത്രമേ സ്ത്രീ  ശരിയായി ഉത്തേജിതയാവുകയുള്ളൂ.

സംയോഗം

ഉത്തേജന അവസ്ഥയിൽ ലിംഗ യോനി സംയോഗം നടക്കുകയും ശ്വാസ നിശ്വാസ നിരക്ക് കൂടുകയും ശരീരമാകെ സുഖാനുഭുതി പടരുകയും ചെയ്യുന്ന അവസ്ഥ.

രതിമൂർച്ച

രതി സുഖത്തിന്‍റെ പാരമ്യ ഘട്ടമാണിത് , സ്ത്രീക്ക് ആന്തരികമായ സുഖാനുഭൂതി ഉണ്ടാകുകയും ഹൃദയ മിടിപ്പ് കൂടുകയും ശരീരം വലിഞ്ഞു മുറുകുകയും പ്രത്യേകിച്ചു  യോനീപേശികൾ മുറുകുകയും ചെയ്യുന്നു. സ്ത്രീ നേരിയ മയക്കത്തിൽ എത്തുന്നു, സ്തീക്ക് രണ്ട്  തരത്തിൽ രതി മൂർച്ച ഉണ്ടാകുന്നു യോനീ നാളം വഴിയും കൃസരി വഴിയും. ചില സ്ത്രികളില്‍ മുലകണ്ണുകൾ ഉത്തേജിപ്പിച്ചു രതി മൂർച്ചയിൽ എത്തിക്കാം.

മടക്കം

ഉത്തേജനത്തിനു മുന്നേയുള്ള അവസ്ഥയിലേക്ക് ശരീരം തിരിച്ചു വരുന്നു , ഇണയുടെ ലാളനകൾ എറ്റുവാങ്ങി   തൊട്ടുരുമ്മി കിടക്കാൻ സ്ത്രീകൾ ഈ ഘട്ടത്തിൽ വല്ലാതെ ആഗ്രഹിക്കും.

ആദ്യ രാത്രിയില്‍ ശ്രദ്ധിച്ചാല്‍ ദുഖിക്കണ്ട

മിക്ക ദമ്പതികള്‍ക്കും ആദ്യ രാത്രിയെ കുറിച്ച് പലതരം ആകാംഷയായിരിക്കും. സെക്‌സ് മാത്രമല്ല ആദ്യ രാത്രിയെ വ്യത്യസ്തമാക്കുന്നത്. ആദ്യത്തെ സെക്‌സ്, അത് മനസില്‍ നിന്ന് ഒരിക്കലും മായില്ല. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്‌സ് എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് കിടന്നാല്‍ കടുത്ത വദനയാവും ഫലം അത് അപകര്‍ഷതയ്ക്ക് കാരണമാകും. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. രതിക്കിടെ രക്തം വന്നാലും അതിനെ ഭയക്കേണ്ട കാര്യമില്ല. ആദ്യമായി ഇണചേരുമ്പോള്‍ രക്തം വരുന്നത് പതിവാണ്.

ധൃതി എല്ലാം നശിപ്പിക്കും

ലൈംഗികതയെക്കുറിച്ച് കൂടുതലൊന്നും അറിയാതെ ആദ്യ രാത്രി തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണ് പലരും ചെയ്യുന്നത്. ഉള്ളില്‍ നല്ല ഭയം ഉണ്ടാവുമെന്നതിനാല്‍ പുരുഷന്‍മാരില്‍ പെട്ടെന്ന് സ്ഖലനം സംഭവിക്കാനും സ്ത്രീകളില്‍ യോനിയില്‍ വേദനയും ബ്ലിഡിംങ്ങും ഉണ്ടാവാനുമുള്ള സാധ്യതയുണ്ട്.

ലൈംഗിക കാര്യത്തില്‍ ആരും എല്ലാം തികഞ്ഞവരല്ല. അതുകൊണ്ടുതന്നെ ധൃതി പാടില്ല. അതുകൊണ്ടുതന്നെ രതിപൂര്‍വ്വ കേളികളാണ് ആദ്യ രാത്രിയില്‍ പങ്കാളിയില്‍ നിന്നുമുണ്ടാവേണ്ടത്. അത് ദമ്പതികള്‍ക്കിടയിലെ അടുപ്പം വര്‍ധിപ്പിക്കും.

പരീക്ഷണങ്ങള്‍

ഒരിക്കലും അത്യാര്‍ത്തി പാടില്ല. കിടപ്പറയില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ കാട്ടാന്‍ തിടുക്കം കൂട്ടേണ്ട. ആദ്യം നിങ്ങളുടെ പങ്കാളിയുടെ സുഖസൗകര്യം പരിഗണിക്കുക. അത് സന്തോഷകരമായ ജീവിതത്തിന് അടിത്തറയാകുമെന്നതില്‍ സംശയമില്ല.

വസ്ത്രരീതി

പണ്ടുകാലത്ത് ആദ്യ രാത്രിയില്‍ സ്ത്രീ വിവാഹ വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു നവവധുവായി ഒരുങ്ങി അവള്‍ കിടപ്പറയിലേക്ക് പ്രവേശിക്കുന്നു. ഭര്‍ത്താവിനും ഇതായിരിക്കും താല്‍പര്യം. എന്നാല്‍ ഇന്നത്തെ കാലത്തെ സ്ത്രീകള്‍ മണിയറയിലും ഫാഷന്‍ കൊണ്ടുവന്നിരിക്കുകയാണ്. നൈറ്റ് ഗൗണോ, സെക്‌സിയായ മറ്റേതെങ്കിലും വസ്ത്രവുമാണ് ഇപ്പോഴത്തെ സ്ത്രീകള്‍ തിരഞ്ഞെടുക്കാറുള്ളത്. എന്തു ധരിച്ചാലും വിര്‍ത്തി യുള്ളതും ആകര്‍ഷിക്കത്തക്കത് ആവണം എന്നേയുള്ളു.

ലൈംഗികതയും ആരോഗ്യവും

ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സര്‍വ്വ സാധാരണമാണ്ണ്‍. എന്നാല്‍ അവ എല്ലാം പരിഹരിച്ച്‌ മുന്നോട്ട് പോകുന്നതിന് ലൈംഗികതയുടെ പങ്കു വലുതാണ്ണ്‍. ലൈംഗികത വെറുക്കപ്പെടേണ്ടതോ പാപബോധമോ വേണ്ട ഒന്നല്ല, മറിച്ച് മാനസികവും ശാരീരികവുമായി ആരോഗ്യത്തിന് ലൈംഗികത അത്യാവിശമായ ഒന്നാണ്ണ്‍.

ലൈംഗികതയുടെ ചില ഗുണങ്ങളെ കുറിച്ച് നമ്മള്‍ക്ക് നോക്കാം.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രതി മനോസ്സംഘര്‍ഷവും രക്തസമ്മര്‍ദ്ദവും കുറയ്ക്കുന്നു. സ്കോട്ലാലന്‍ഡില്‍ നടന്ന പഠനത്തില്‍ കൂടുതല്‍ തവണ പങ്കാളിയുമായി ബന്ധപ്പെടുന്നവരില്‍ രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ നിലയിലാണെന്ന് കണ്ടെത്തിയിരുന്നു.

പ്രതിരോധം വര്‍ധിപ്പിക്കുന്നു

ആഴ്ചയില്‍ രണ്ടില്‍ അധികം തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ ഇമ്യൂണോഗ്ലോബിന് എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയര്‍ന്ന നിലയില്‍ കണ്ടുവരുന്നതായി പഠനങ്ങള്‍ പറയുന്നു. ജലദോഷം, മറ്റു രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഇത് സഹായിക്കും.

കലോറി എരിച്ചുകളയുന്നു

30 മിനുട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 85 കലോറി എരിഞ്ഞു തീരുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. അരക്കിലോ തൂക്കം കുറയ്ക്കായി 42 തവണത്തെ ലൈംഗികബന്ധം മതി എന്നാണ്ണ്‍ വിദഗ്ദര്‍ പറയുന്നത്.

ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ് ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഴ്ചയില്‍ ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് മാസത്തില്‍ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അടുപ്പം വര്‍ധിക്കുന്നു

രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന്‍ പങ്കാളികള്‍ക്കിടയിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്നു. നോര്‍ത്ത് കരോലിന, പിറ്റ്സ് ബര്‍ഗ് എന്നീ സര്വകലാശാലകളിലെ ഗവേഷകര്‍ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ഇത് വ്യക്തമായിട്ടുണ്ട്.

വേദനാസംഹാരി

തലവേദന, സന്ധിവാതം എന്നിവ അനുഭവിക്കുന്നവരിക്ക് രതിക്കു ശേഷം വേദനകുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. രതിയുടെ വേളയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എന്ഡോര്‍ഫിന്‍ വേദനാസംഹാരിയുടെ ഗുണം ചെയ്യും എന്നാണ്ണ്‍ പഠനങ്ങള്‍ പറയുന്നത്.

സുഖ നിദ്രക്ക്

രതി ഒന്നാന്തരമൊരു ഉറക്കമരുന്നു കൂടിയാണ്. നല്ല ഉറക്കം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കുന്നു.

രതിയ്ക്ക് ആസ്വാദനത്തിനപ്പുറം മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാകില്ല.

സ്ത്രീകളില്‍ ലൈംഗികത ഉണര്‍ത്തുന്ന ശരീര ഭാഗങ്ങള്‍

നമ്മുടെ നാട്ടില്‍ സെക്‌സില്‍ കൃത്യമായ അറിവില്ലാത്തതാണ് ദമ്പതിമാര്‍ക്കുള്ളില്‍ നടക്കുന്ന കലഹത്തിന് പ്രധാന കാരണം. കൃത്യമായ സെക്‌സ് അനുഭൂതി ലഭിക്കുകയാണെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ കലഹം കുറയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുരുഷന്മാരില്‍ ലൈംഗീകത പെട്ടെന്ന് ഉണരും എന്നാല്‍ സ്ത്രീകളില്‍ അങ്ങനെയല്ല. സ്ത്രീകളെ ഉണര്‍ത്തിയാല്‍ മാത്രമെ അവര്‍ ഉണരുകയുള്ളു.

സ്ത്രീകളില്‍ ലൈംഗീകത ഉണര്‍ത്തുന്ന പ്രധാന ഭാഗങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കാം.

  • കഴുത്തിന്‍റെ പിന്‍ഭാഗം
  • കഴുത്ത്
  • അരക്കെട്ടിന്‍റെ പിറക്
  • സ്തനങ്ങള്‍
  • കണങ്കാലുകള്‍
  • കൈപ്പടങ്ങള്‍
  • ചെവിയുടെ അരിക്
  • പാദങ്ങള്‍
  • തുടയുടെ ഉള്‍ഭാഗം
  • ഇടുപ്പ്
എന്നീ സ്ഥലങ്ങളാണ് സ്ത്രീകളില്‍ ലൈംഗീകത ഉണര്‍ത്തുന്ന പ്രധാന ഭാഗങ്ങള്‍. ഈ ഭാഗങ്ങളില്‍ സ്പര്‍ശിച്ചാല്‍ സ്ത്രീകളില്‍ പെട്ടെന്ന് ലൈംഗീകത ഉണരും.