നിങ്ങളും കാമുകനും തമ്മിലുള്ള ബന്ധം വെറും കാപട്യം നിറഞ്ഞത് മാത്രമാണോ?
അതോ, അഗാധ പ്രണയം തന്നെയാണോ? നിങ്ങള്‍ക്കൊരു പ്രണയമുണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യമാണോ അതോ,
കാമുകന്‍ ഒരു ചതിയനാണോ എന്ന് മനസ്സിലാക്കാനിതാ ചില കാര്യങ്ങള്‍
ശ്രദ്ധിച്ചാല്‍ മതി.
ഡേറ്റിംഗിന് പോകുമ്പോഴും മറ്റും ആരാണ് ബില്‍
കൊടുക്കാറുള്ളത്? എല്ലാ സമയവും കാമുകിയാണ് ബില്ല് കൊടുക്കുന്നതെങ്കില്‍
കാമുകന്‍ ബന്ധത്തില്‍ അത്ര സീരിയസ് അല്ല എന്നാണര്‍ത്ഥം. കാശുണ്ടായിട്ടും
നിങ്ങളെക്കൊണ്ട് ചെലവാക്കിക്കുന്നവരെ കുറിച്ചാണ് പറഞ്ഞത്. ഇരുവരും കൂടിയാണ്
ബില്ല് കൊടുക്കുന്നതെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ചായ കുടിക്കാന്‍
പോയാല്‍ കൂടി നിങ്ങളുടെ കൈയില്‍ നിന്നും പണം ചെലവാക്കുന്ന രീതി അത്ര
നല്ലതല്ല. അതുകൊണ്ട്, എല്ലായ്‌പ്പോഴും ബില്ല് നിങ്ങളുടെ നേര്‍ക്കല്ല
വരുന്നതെന്ന കാര്യം ഉറപ്പുവരുത്തുക.
അവന്‍റെ അത്യാവശ്യകാര്യങ്ങള്‍ക്കു വേണ്ടി
മാത്രം നിങ്ങളോടൊത്ത് സമയം ചെലവഴിക്കുന്നു. ടെന്‍ഷനുള്ളപ്പോള്‍ മാത്രം
വിളിച്ച് കാര്യങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ഉപദേശം
അവനാഗ്രഹിക്കുന്നത് കൊണ്ടാണെന്ന് മാത്രം കരുതരുത്. ചിലപ്പോള്‍ അവന്
അപ്പോള്‍ മാത്രമേ നിങ്ങളെ ഓര്‍ക്കുന്നുള്ളൂ എന്നാണതിനര്‍ത്ഥം.
നിങ്ങള്‍ ഒരുമിച്ച് ചെലവാക്കുന്നതിന്
മാത്രമല്ലാത്ത, ബില്ലുകളും അടക്കുന്നത് കാമുകിയാണെങ്കില്‍ നിങ്ങളുടെ പ്രണയം
സത്യസന്ധമല്ല എന്നാണര്‍ത്ഥം. അവന് വേണ്ടി നിങ്ങള്‍ ധാരാളം പണം
ചെലവാക്കുകയും അതെല്ലാം ബന്ധത്തിന്റെ പേരില്‍ തിരിച്ച് തരാതിരിക്കുകയും
ചെയ്യുന്നുണ്ടെങ്കില്‍ കാമുകന്‍ നിങ്ങളെ കളിപ്പിക്കുകയാണെന്ന കാര്യം
ഉറപ്പിച്ചോളൂ. ചക്കരേ, മുത്തേ എന്നു വിളിക്കാനല്ലാതെ, സീരിയസായി
കാര്യങ്ങള്‍ ചെയ്യാത്ത ബോയ്ഫ്രണ്ട്‌സിനെ ഉപേക്ഷിക്കുകയല്ലേ നല്ലത്!








0 comments:
Post a Comment