ഭാര്യയോടോ കാമുകിയോടോ തോന്നുന്ന സംശയം പ്രണയബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക്
കാരണമാവുന്നു. കാമുകിമാര്‍ നിങ്ങളെ ചതിക്കുന്നില്ലെന്ന് എങ്ങനെ
തിരിച്ചറിയാനാവും? സംശയം ഒരു രോഗമാക്കാതെ ഇനി പറയുന്ന കാര്യങ്ങള്‍
ശ്രദ്ധിച്ചാല്‍ അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് ലഭിക്കും.
- നിങ്ങളില്‍ നിന്നും എന്തെങ്കിലും മറച്ചുവയ്ക്കുന്നുണ്ടെങ്കില്‍, രഹസ്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കാമുകിയുടെ ഫോണിലേക്ക് കോള്‍ വരുമ്പോള്‍ നിങ്ങളുടെ അരികില്‍ നിന്നും മാറിനിന്ന് അവള്‍ സംസാരിക്കുകയുള്ളൂ. എല്ലാ പ്രാവശ്യവും ഇങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ കാര്യം തിരക്കുക.
- നിങ്ങളാണ് എല്ലാ തവണയും അവള്‍ക്ക് അങ്ങോട്ട് മെസ്സേജ് അയക്കുന്നത്/ഫോണ്‍ വിളിക്കുന്നത്. എന്നിട്ടും തീരെ താല്പര്യമില്ലാത്ത രീതിയിലുള്ള പെരുമാറ്റമാണവള്‍ക്കെങ്കില്‍.
- അനാവശ്യകാര്യത്തിന് അവള്‍ കലഹിക്കുന്നുണ്ടെങ്കില്‍
- കാമുകി നിങ്ങളോട് കള്ളം പറഞ്ഞതായി മനസ്സിലാക്കിയാല്‍ അത് വിശ്വാസവഞ്ചനയുടെ ലക്ഷണമാണ്.
- കാമുകിയുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് നിങ്ങളോടുള്ള പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റം ശ്രദ്ധിക്കപ്പെട്ടാല്‍.
- കാമുകി വസ്ത്രം, സൗന്ദര്യം, മേക്കപ്പ് തുടങ്ങിയവയെ കുറിച്ച് വല്ലാതെ ആകുലയായി കാണപ്പെട്ടാല്‍. പെട്ടെന്നൊരു ദിവസമുണ്ടാകുന്ന മേക്ക് ഓവര്‍ തുടങ്ങിയവ ശ്രദ്ധിക്കണം. നിങ്ങള്‍ കൂടെയില്ലാത്തപ്പോള്‍ നല്ല രീതിയില്‍ അണിഞ്ഞൊരുങ്ങി പോകുന്നെങ്കില്‍.








0 comments:
Post a Comment