OnSpotSex - A Malayalam Sex Educational Blog

First Malayalam Sex Educational Blog.

OnSpotSex - A Malayalam Sex Educational Blog

OnSpotSex - A Malayalam Sex Educational Blog.

OnSpotSex - A Malayalam Sex Educational Blog

OnSpotSex - A Malayalam Sex Educational Blog.

OnSpotSex - A Malayalam Sex Educational Blog

OnSpotSex - A Malayalam Sex Educational Blog.

OnSpotSex - A Malayalam Sex Educational Blog

OnSpotSex - A Malayalam Sex Educational Blog.

Friday, 25 July 2014

പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ചില വഴികള്‍

ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാ പുരുഷന്മാരും ആഗ്രഹിക്കുന്ന കാര്യമാണ് പെണ്‍കുട്ടികളാല്‍  ആകര്‍ഷിക്കപ്പെടണമെന്നുള്ളത്. അതിനു വേണ്ടി പലരും പലവിധ അഭ്യാസങ്ങള്‍ കാണിച്ച് കൂട്ടാറുണ്ട്. ചിലതൊക്കെ വിജയിക്കുമെങ്കിലും ഭൂരിഭാഗവും പരാജയപ്പെടാറാണ് പതിവ്. ഇതിന്‍റെ മുഖ്യ കാരണം പലര്‍ക്കും പെണ്‍കുട്ടികളുടെ ഉള്ളറിയാന്‍ കഴിയാത്തതാണ്. പെണ്‍കുട്ടികള്‍ ഇതാണ് ഇഷ്ടപ്പെടുന്നതെന്ന മുന്‍ധാരണ വെച്ചാണ് പലരും പെണ്‍കുട്ടികളെ കയ്യിലെടുക്കാന്‍ കച്ച കെട്ടിയിറങ്ങുന്നത്. അതിനായി അവര്‍ സ്വന്തം വ്യക്തിത്വത്തെ വികലമായ രീതിയില്‍ മാറ്റിയെടുക്കുന്നു. ഇത് പലപ്പോഴും അപകടങ്ങളിലും മണ്ടത്തരങ്ങളിലുമാണ് കലാശിക്കാറുള്ളത്. 

സത്യത്തില്‍ എന്തൊക്കെയാണ് ഒരു പെണ്‍കുട്ടിയെ ആകര്‍ഷിക്കാന്‍ വേണ്ടുന്ന ഘടകങ്ങള്‍ എന്ന്  നമുക്കൊന്ന് പരിശോധിക്കാം.

ആദ്യമായും ആത്യന്തികമായും വേണ്ടുന്ന കാര്യം ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക എന്നതാണ്. ആത്മവിശ്വാസമുള്ള പുരുഷന്മാരോട് പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാകാറുണ്ട്. കാരണം ആത്മവിശ്വാസമുള്ളവര്‍ കൂടുതലും ധൈര്യശാലികളും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവരുമായിരിക്കും. ഇത് പെണ്‍കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന ഘടകമാണ്. ആത്മവിശ്വാസമുള്ളവര്‍ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തങ്ങളെ കൈവിടില്ലെന്ന് ഇവര്‍ കരുതുന്നു. 

 മറ്റൊരു പ്രധാനപ്പെട്ട കാര്യം പെണ്‍കുട്ടികളോട് സത്യസന്ധരായിരിക്കുക എന്നതാണ്. മറ്റെന്തൊക്കെ ഗുണങ്ങളുണ്ടെങ്കിലും കള്ളം പറയുന്നവരെ ഒരു പെണ്‍കുട്ടിയും ഇഷ്ടപ്പെടില്ല. കാര്യങ്ങള്‍ വളച്ചൊടിച്ച് പറയാതെ നേരെ ചൊവ്വെ പറയാന്‍ ശ്രമിക്കണം.

നിങ്ങള്‍ നിങ്ങളായിത്തന്നെ ഇരിക്കുക. ഒരിക്കലും മറ്റുള്ളവരുമായി സ്വയം താരതമ്യത്തില്‍ ഏര്‍പെടരുത്. ഇല്ലാത്ത കഴിവുകള്‍ ഉണ്ടെന്ന് പെരിപ്പിച്ച് കാട്ടി പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഡിത്തമാണ്. എപ്പോഴും പ്രസന്നതയോടെ പെരുമാറുക. അത് പെണ്‍കുട്ടികളെ നിങ്ങളിലേക്ക് അടുപ്പിക്കും. ചിരിപ്പിക്കാന്‍ കഴിയുന്നവരെ പെണ്‍കുട്ടികള്‍ പ്രതേകം ഇഷ്ടപ്പെടും. തമാശകളുടെ നിലവാരം താഴ്ന്ന് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വളരെ പ്രധാനപ്പെട്ട മറ്റൊരു സംഗതിയുണ്ട്. അത് വൃത്തിയാണ്. എപ്പോഴും ഹൈജീനിക്കായി നടക്കാന്‍ ശ്രമിക്കണം. വൃത്തിയുള്ള വസ്ത്രങ്ങളും നല്ല പെര്‍ഫ്യൂമുകളും പെണ്‍കുട്ടികളില്‍  ആകര്‍ഷണമുളവാക്കുന്ന ഘടകങ്ങളാണ്. നിങ്ങളുടെ ശരീരത്തിന്‍റെ ഗന്ധം വളരെ പെട്ടെന്ന് പെണ്‍കുട്ടികളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. അതിനാല്‍ നല്ല സുഗന്ധമുള്ള പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുക. വിയര്‍പ്പ് നാറ്റം നിങ്ങളെ പെണ്‍കുട്ടികളില്‍ നിന്നുമകറ്റുമെന്ന് എപ്പോഴും ഓര്‍മ്മ വേണം. അതു പോലെ തന്നെയാണ് വായ് നാറ്റവും. ഇത് രണ്ടും ഒഴിവാക്കാന്‍ എപ്പോഴും ശ്രദ്ധക്കുക.

നിറഞ്ഞ പുഞ്ചിരിയോടു കൂടി അവരെ സമീപിക്കുക. അതു പോലെ സ്ഥിരമായി കാണുന്ന പെണ്‍കുട്ടികളാണെങ്കില്‍ അവരെ എന്തെങ്കിലും സര്‍പ്രൈസുകള്‍ നല്‍കി അദ്ഭുതപ്പെടുത്തുക. അതവര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടും. അവരെപ്പറ്റിയുള്ള ചെറിയ കാര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലുതായി അവളെ സന്തോഷിപ്പിക്കാന്‍ മറ്റൊന്നിനുമാകില്ല.

പൊതുവെ പെണ്‍കുട്ടികള്‍ സംസാരപ്രിയരാണ്. അതിനാല്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവുക. അവളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുക. അതിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. 

എല്ലായ്‌പ്പോഴും അവളുടെ നല്ലൊരു സുഹൃത്തായിരിക്കുക. ഒരു നല്ല സുഹൃത്തിനേ നല്ലൊരു കാമുകനാകാന്‍ കഴിയൂ. അത് മനസ്സിലാക്കി ആദ്യം അവളുമായി സൗഹൃദം സ്ഥാപിച്ചെടുക്കുക. നിങ്ങളില്‍ പൊതുവായുള്ള കാര്യങ്ങള്‍ കണ്ടെത്തി അതിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ ഐക്യത്തെ അത് കൂടുതല്‍ ദൃഢപ്പെടുത്തും. 

സംസാരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും അവളുടെ കണ്ണുകളിലേക്ക് നോക്കി വേണം സംസാരിക്കാന്‍. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ആഴങ്ങളിലെത്തിക്കും. സ്പര്‍ശനം ആദ്യം കൈകളില്‍ നിന്നു വേണം തുടങ്ങാന്‍. അതും ആദ്യം അവളുടെ ഭാഗത്ത് നിന്നുമാണ് നീക്കമെങ്കില്‍ അത്രയും നല്ലത്. കൈകള്‍ പരസ്പരം കോര്‍ത്ത് പിടിച്ച് നടക്കുന്നത് നിങ്ങളിലെ ഇഷ്ടത്തെ കൂടുതല്‍ ദീപ്തമാക്കും. എപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കുക. അവള്‍ നിങ്ങളുടേത് മാത്രമായിത്തീരും, തീര്‍ച്ച.

Wednesday, 9 July 2014

പങ്കാളിയിൽ നിന്നും കേൾക്കാൻ സ്ത്രീകൾ കൊതിക്കുന്ന ചില കാര്യങ്ങൾ

ഐ ലവ് യൂ ,  ഐ മിസ് യു എന്ന്  കാമുകിയാണെങ്കിലും ഭാര്യയാണെങ്കിലും പങ്കാളിയില്‍ നിന്ന് കേള്‍ക്കാന്‍ മോഹിയ്ക്കുന്ന ഒന്നാണ്.

തന്‍റെ സൗന്ദര്യത്തെപ്പറ്റി പുരുഷനില്‍ നിന്നും പ്രശംസ കേള്‍ക്കാന്‍ സ്ത്രീക്ക് ഇഷ്ടമാണ്. മുടിയുടെ  ഭംഗി മാത്രമല്ല, മുടിയ്ക്ക് സുഗന്ധമുണ്ടെന്നും പുരുഷന്‍ പറയുന്നത് സ്ത്രീ ഇഷ്ടപ്പെടുന്ന കാര്യം തന്നെയാണ്.

തനിക്കൊപ്പം ജീവിക്കാനും സമയം ചെലവഴിക്കാനും പുരുഷന്‍ ആഗ്രഹിക്കുന്നവെന്നറിയുന്നതും, ഇത് അവരില്‍ നിന്നും കേള്‍ക്കുന്നതും സ്ത്രീ ഇഷ്ടപ്പെടുന്നു.

താനാണ് ഏറ്റവും നല്ല സുഹൃത്തെന്ന് പുരുഷനില്‍ നിന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. താനില്ലാതെ ജീവിക്കാനാവില്ലെന്നു പുരുഷനില്‍ നിന്നും കേള്‍ക്കാനും സ്ത്രീ ഇഷ്ടപ്പെടുന്നുണ്ട്. തനിക്കൊപ്പം ജീവിതം ജീവിച്ചു തീര്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും പുരുഷന്‍ പറയുന്നത് സ്ത്രീ കൊതിക്കുന്ന ഒന്നു തന്നെ.

ഇത് വായിക്കുന്ന ചിലർക്കെങ്കിലും  തോന്നാം ,ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന്. എന്നാൽ മേൽപ്പറഞ്ഞത്‌  എന്തെങ്കിലും എപ്പോഴെങ്കിലും നിങ്ങൾ ഭാര്യയോടോ കാമുകിയോടോ പറഞ്ഞു നോക്കു , നിങ്ങളുടെ ബന്ധത്തിന്‍റെ  ശക്തി വർദ്ധിക്കുന്നത്  മനസ്സിലാക്കാം.

Tuesday, 1 July 2014

ജീവിതം സുന്ദരമാക്കാന്‍ ദമ്പതികള്‍ കിടപ്പറയില്‍ നഗ്നരായി ഉറങ്ങൂ

നിങ്ങളുടെ ജീവിതം സുന്ദരമായിരിക്കാന്‍ കിടപ്പറയില്‍ നഗ്നരായി ഉറങ്ങൂ. ദാമ്പത്യ ബന്ധങ്ങളുടെ വിജയത്തിന് പ്രധാനപ്പെട്ട ഒന്നാണ് കിടപ്പറയിലെ അന്തരീക്ഷം. കിടപ്പറ ദമ്പതിമാരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുടുബജീവിതത്തിന്‍റെ സന്തോഷത്തിന് വസ്ത്രം മുതല്‍ മുറിയുടെ വൃത്തിവരെ പങ്കുവഹിക്കുന്നുണ്ട്. നഗ്നരായി ഉറങ്ങുന്ന ദമ്പതിമാര്‍ കൂടുതല്‍ സന്തോഷത്തോടെ കഴിയുന്നു എന്നാണ് വിദഗ്ധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

1004 ബ്രിട്ടീഷുകാരെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേയിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കോട്ടണ്‍ യുഎസ്എ എന്ന സ്ഥാപനമാണ് കൗതുകമുണര്‍ത്തുന്ന വിവരങ്ങല്‍ പുറത്തുവിട്ടത്. നഗ്നരായി കിടക്കുന്ന ദമ്പതികളില്‍ 57 ശതമാനത്തിനും ദാമ്പത്യം സന്തുഷ്ടമാണ്. അതേസമയം പൈജാമ ധരിച്ച് കിടക്കുന്നവരില്‍ 48 ശതമാനം പേര്‍ക്കും നിശാവസ്ത്രങ്ങള്‍ അണിഞ്ഞു കിടക്കുന്നവരുടെ കാര്യത്തില്‍ 43 ശതമാനവും ജീവികം ആഹ്ലാദകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജംപ് സ്യൂട്ടുകള്‍ അണിയുന്നവരുടെ കാര്യത്തില്‍ 38 ശതമാണ് ആഹ്ലാദത്തിന്‍റെ നിരക്ക്. 

കിടക്കയും തലയിണയും ചര്‍മ്മത്തിന് കൂടുതല്‍ മാര്‍ദ്ദവ സ്പര്‍ശനമേകും. പരസ്പരം കൂടുതല്‍ അടുപ്പിക്കാനും ബന്ധത്തിന് കൂടുതല്‍ ദൃഢത നല്‍കുവാനും ഇത് അവസരമൊരുക്കുന്നു. അതോടൊപ്പം നഗ്നരായി ഉറങ്ങുന്നത് ശരീരത്തിനും മനസിനും കൂടുതല്‍ ശാന്തിയും പ്രദാനം ചെയ്യുന്നു. കിടപ്പറയിലെ നല്ല പെരുമാറ്റങ്ങളും സന്തോഷകരമായ ബന്ധത്തിലേക്ക് നയിക്കും.

മാറുന്ന സ്ത്രീ മനസ്

വീട്ടു ജോലിയൊക്കെ കഴിഞ്ഞു  അൽപ്പസമയം ഭർത്താവിന്‍റെ സുഖത്തിനായി  കൂടെ കിടന്നു കൊടുക്കുക എന്ന പഴഞ്ചൻ  സങ്കൽപ്പത്തിൽ നിന്ന് സ്ത്രീമനസ് മാറി കഴിഞ്ഞു, വിവാഹ ജിവിതത്തിൽ സ്നേഹത്തിനോടൊപ്പമോ അതിലേറെയോ പ്രാധാന്യം രതിക്കും രതി സുഖത്തിനും ഉണ്ടെന്നും, രതി തന്‍റെ അവകാശ മാണെന്നും ആധുനിക  സ്ത്രീ തിരിച്ചറിഞ്ഞു  കഴിഞ്ഞു .

പണ്ടൊക്കെ ഭരത്താവിനോടു സെക്സ് ആവശ്യപ്പെടാനോ  സെക്സിൽ മുൻകൈ എടുക്കാനോ ഭാര്യമാർക്ക്  പേടിയായിരുന്നു , കാലം മാറി താൻ ലൈംഗിക സുഖം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഭർത്താവിനോട് പറയാനോ മുൻകൈ എടുക്കാനോ ഇന്നത്തെ സ്ത്രീ മടിക്കുന്നില്ല. കുറച്ചു നാൾ മുൻപ് വരെ ഒരു നോട്ടത്തിലൂടെയോ സ്പർശനത്തിലൂടെയോ ഒന്നു രണ്ട് വാക്കുകളിലൂടെയോ നൽകുന്ന സൂചനയിലൂടെയായിരുന്നു തന്‍റെ ആഗ്രഹം ഭാരത്താവിനെ അറിയിച്ചിരുന്നത് ഇന്നിപ്പോൾ  സുചനകളെ  ആശ്രയിക്കാതെ  നേരിട്ടു പറഞ്ഞു തുടങ്ങി ഒഫീസിലിരിക്കുന്ന ഭർത്താവിനു ഇന്നു രാത്രി സെക്സ് വേണമെന്നു "വാട്സ് അപ്പ് " ചെയ്യുന്ന ഭാര്യമാരും ഇന്നിന്‍റെ യാഥാർത്ഥ്യമാണ്, സ്നേഹ ലാളണനകൾ വേണ്ട വിധം കിട്ടുന്നില്ലെങ്കിൽ അത് ചോദിച്ചു വാങ്ങാനും ഇന്നത്തെ സ്ത്രീകൾ മടിക്കുന്നില്ല , എന്തൊക്കെ ചെയ്താലാണ് തനിക്കു കൂടുതൽ സുഖം ലഭിക്കുന്നത് എന്ന് ഭർത്താവിനോട് പറയുകയും അത് ചോദിച്ചു വാങ്ങുകയും ചെയ്യുന്ന സ്ത്രീകൾ ഇന്ന് ധാരാളമാണ്.

കിടപ്പറയിൽ തന്നെ ഒട്ടും പരിഗണിക്കാത്ത ലൈംഗിക സുഖം നൽകുന്നതിൽ പാരാജയപ്പെടുന്ന പുരുഷനിൽ നിന്ന് എന്നെന്നേക്കുമായി അകലാൻ സ്ത്രീ മടിക്കുന്നില്ല. കുടുബ കോടതിയിൽ എത്തുന്ന വിവാഹമോചന കേസുകളിലെ പ്രധാന കാരണം ലൈംഗികതയാണ് ഇത് സിറ്റിങ്ങിൽ തുറന്നു സമ്മതിക്കാൻ യാതൊരു വൈഷമ്യവുമില്ല, ചിലർ പങ്കാളിയെ നില നിർത്തികൊണ്ട് തന്നെ മറ്റൊരു ബന്ധമെന്ന ഞാണിൻ മേൽ കളിയിലോട്ട് പോകുന്നു ഞാണിൻ മേൽ കളിയെന്നു പറഞ്ഞെങ്കിലും നാല് ലൈൻ എക്സ്പ്രസ് ഹൈവെയിലൂടെ വണ്ടിയോടിക്കുന്ന ലാഘവത്തോടെ  ഇത്തരം ബന്ധങ്ങൾ സുഗമമായി കൊണ്ട് പോകുന്നവർ അപൂർവമല്ല. പണ്ട് ഇതൊക്കെ പുരുഷന്‍റെ മാത്രം കുത്തകയായിരുന്നു എന്ന് മറക്കരുത് . ഇതിനൊന്നും അവസരമില്ലാത്തവർ ഫോണ്‍ രതിയെന്ന രതിയിലെ പുതിയ ട്രെഡിലോട്ട് പോകുന്നു ഫോണിലൂടെ ഇക്കിളി പെടുത്തുന്ന വാർത്ത മാനങ്ങളിലൂടേയോ  മെസേജുകളിലൂടെയോ (വാക്കുകൾ ,ചിത്രങ്ങൾ) രതിയുടെ പുതിയ തലങ്ങൾ  തേടിപോകുക എന്നതാണ് ചുരുക്കത്തിൽ ഫോണ്‍ രതി എന്ന് പറയുന്നത്.

സ്ത്രീക്ക് പുരുഷനെ മടുക്കുമോ


ഭാര്യ എല്ലാ അർഥത്തിലും ലൈംഗിക സുഖം തന്നാലും ചില പുരുഷൻമാർ പറയാറുണ്ട് എന്നും ഭാര്യയുമായി ബന്ധപ്പെടൽ മടുപ്പുളവാക്കുന്നു ഒരു പുതുമയുമില്ല എന്നൊക്കെ  .ഇത്തരം മടുപ്പ് പുരുഷന്‍റെ കാര്യത്തിൽ സ്ത്രീക്കു ഉണ്ടാകുമോ? എല്ലാം തരുന്ന പുരുഷനെ മടുക്കുമോ? തിര്‍ച്ചയായും, ആധുനിക  സ്ത്രീകളിൽ ചുരുക്കം ചിലരിലെങ്കിലും ഇത്തരം മടുപ്പ് തുടങ്ങിയിട്ടുണ്ടെന്നാണ് മനശാസ്ത്രഞ്ജൻമാർ പറയുന്നത്.