Tuesday, 1 July 2014

ജീവിതം സുന്ദരമാക്കാന്‍ ദമ്പതികള്‍ കിടപ്പറയില്‍ നഗ്നരായി ഉറങ്ങൂ

നിങ്ങളുടെ ജീവിതം സുന്ദരമായിരിക്കാന്‍ കിടപ്പറയില്‍ നഗ്നരായി ഉറങ്ങൂ. ദാമ്പത്യ ബന്ധങ്ങളുടെ വിജയത്തിന് പ്രധാനപ്പെട്ട ഒന്നാണ് കിടപ്പറയിലെ അന്തരീക്ഷം. കിടപ്പറ ദമ്പതിമാരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുടുബജീവിതത്തിന്‍റെ സന്തോഷത്തിന് വസ്ത്രം മുതല്‍ മുറിയുടെ വൃത്തിവരെ പങ്കുവഹിക്കുന്നുണ്ട്. നഗ്നരായി ഉറങ്ങുന്ന ദമ്പതിമാര്‍ കൂടുതല്‍ സന്തോഷത്തോടെ കഴിയുന്നു എന്നാണ് വിദഗ്ധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

1004 ബ്രിട്ടീഷുകാരെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേയിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കോട്ടണ്‍ യുഎസ്എ എന്ന സ്ഥാപനമാണ് കൗതുകമുണര്‍ത്തുന്ന വിവരങ്ങല്‍ പുറത്തുവിട്ടത്. നഗ്നരായി കിടക്കുന്ന ദമ്പതികളില്‍ 57 ശതമാനത്തിനും ദാമ്പത്യം സന്തുഷ്ടമാണ്. അതേസമയം പൈജാമ ധരിച്ച് കിടക്കുന്നവരില്‍ 48 ശതമാനം പേര്‍ക്കും നിശാവസ്ത്രങ്ങള്‍ അണിഞ്ഞു കിടക്കുന്നവരുടെ കാര്യത്തില്‍ 43 ശതമാനവും ജീവികം ആഹ്ലാദകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജംപ് സ്യൂട്ടുകള്‍ അണിയുന്നവരുടെ കാര്യത്തില്‍ 38 ശതമാണ് ആഹ്ലാദത്തിന്‍റെ നിരക്ക്. 

കിടക്കയും തലയിണയും ചര്‍മ്മത്തിന് കൂടുതല്‍ മാര്‍ദ്ദവ സ്പര്‍ശനമേകും. പരസ്പരം കൂടുതല്‍ അടുപ്പിക്കാനും ബന്ധത്തിന് കൂടുതല്‍ ദൃഢത നല്‍കുവാനും ഇത് അവസരമൊരുക്കുന്നു. അതോടൊപ്പം നഗ്നരായി ഉറങ്ങുന്നത് ശരീരത്തിനും മനസിനും കൂടുതല്‍ ശാന്തിയും പ്രദാനം ചെയ്യുന്നു. കിടപ്പറയിലെ നല്ല പെരുമാറ്റങ്ങളും സന്തോഷകരമായ ബന്ധത്തിലേക്ക് നയിക്കും.

0 comments:

Post a Comment