ഒരിക്കൽ പോലും പ്രേമിക്കാത്താവരായോ ,മനസ്സിൽ ആരോടെങ്കിലും ഇഷ്ട്ടം തോന്നാത്തവരായോ ആരും തന്നെയില്ല. കാമുകിയോടോ,പങ്കാളിയോടോ പറയാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ നമുക്ക് നോക്കാം.
1) മറ്റൊരാളുടെ സൗന്ദര്യം
ഒരിക്കലും സംസാരിക്കാൻ പാടില്ലാത്ത ഒരു വിഷയമാണ് ഇത് കലഹത്തിന്‍റെ തീവ്രത കൂട്ടാനേ ഇത് സഹായിക്കൂ.
2) പരാമര്‍ശം
നമ്മുടെ കുട്ടിക്ക് നിന്‍റെ സ്വഭാവമാണ് കിട്ടിയിരിക്കുന്നത് (പഠനത്തിലോ, ബുദ്ധിപരമായോ, ബന്ധപ്പെട്ട പരാമര്‍ശം) - കുട്ടികളുടെ പോരായ്മകള്‍ക്ക് പങ്കാളിയെ കുറ്റപ്പെടുത്തരുത്.
3)ചതിക്കുകയായിരുന്നു .
"ഞാന്‍ ഇത്രകാലവും ചതിക്കുകയായിരുന്നെന്നേ നിങ്ങള്‍ പറയൂ" - ഇത് ശരിയായ ഒരു കാര്യമാണെങ്കില്‍ പോലും പരസ്പരം ആരോപിക്കാതിരിക്കുക.
4) നീ ഒരിക്കലും ശരിയാവില്ല
"നീ ഒരിക്കലും ശരിയാവില്ല" - ഇത് ശരിയായ ഒരു പ്രസ്താവന ആണെങ്കിലും പറയുന്നതിന് മുമ്പ് ഒരു പുനര്‍ ചിന്ത ആവശ്യമാണ്. ഈ വാക്കുകളോടെ നിങ്ങള്‍ പങ്കാളിയോട് സംസാരിച്ച് തുടങ്ങിയാല്‍ ഒരു സംഘട്ടനത്തിലേക്കോ പിണക്കത്തിലേക്കോ ആവും നീങ്ങുക. ആദ്യം പറയാന്‍ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം ആലോചിക്കുക. തുടര്‍ന്ന് അത് തന്നെ പറയുക.
5) അമ്മ / അച്ഛനെപ്പോലെയോ
പങ്കാളിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച് അവരുടെ കുടുംബവുമായി ബന്ധിപ്പിച്ച് ആരോപണം ഉന്നയിക്കാതിരിക്കുക.
6) മുന്‍ കാമുകന്‍ / കാമുകി
മുന്‍ പങ്കാളികളുമായി നിലവിലുള്ള ആളെ താരതമ്യം ചെയ്യുന്നത് നല്ല രീതിയല്ല.








0 comments:
Post a Comment