പങ്കാളിയെ ആകര്‍ഷിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. പങ്കാളിയുടെ ഹൃദയത്തില്‍ തനിക്ക് എന്നും സ്ഥാനമുണ്ടാകണം എന്നായിരിക്കും ഓരോരുത്തരുടെയും ആഗ്രഹം. എന്നാൽ
പങ്കാളിയെ അല്ലെങ്കിൽ കാമുകിയെ ആകർഷിക്കാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്.
വസ്‌ത്രധാരണം
ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിച്ചാല്‍ കാമുകന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കരുതുന്നവരുണ്ട്. ഇവര്‍ ഇറക്കം കുറഞ്ഞ വസ്‌ത്രങ്ങളും ഹോട്ട് പാന്റുകളും ധരിച്ച് കാമുകന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഇത്തരം വസ്‌ത്രങ്ങള്‍ പതിവായി ധരിക്കുന്നത് നിങ്ങളുടെ മാന്യതയ്‌ക്ക് പോലും ക്ഷതം തട്ടിക്കും. പങ്കാളിയുടെ ശ്രദ്ധ ആകര്‍ഷിക്കണമെങ്കില്‍ മാന്യമായി വസ്‌ത്രം ധരിക്കുക.
അകലം
മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ചിലർ ഒഴിഞ്ഞുമാരി ഇരിക്കാറുണ്ട്. ഇതുപോലെ വലിയൊരു മണ്ടത്തരമില്ല. പങ്കാളിയെ അവരുടെ കുടുംബാംഗങ്ങളില്‍ നിന്നും മറ്റും അകറ്റി നിര്‍ത്താനും നിങ്ങള്‍ ശ്രമിച്ചേക്കാം. ഇതെല്ലാം വിപരീതഫലങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന പ്രവൃത്തികളാണ്. ഇത്തരം പ്രവൃത്തികള്‍ നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയില്ലെന്ന് മാത്രമല്ല അത് ശിഥിലമാക്കുകയും ചെയ്യും.
പൊട്ടന്‍ കളി
പങ്കാളിയുടെ ശ്രദ്ധയും പ്രീതിയും പിടിച്ചുപറ്റുന്നതിനായി ഒന്നും അറിയാത്തത് പോലെ പെരുമാറാറുണ്ട്. ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. ബുദ്ധിയും കാര്യവിവരവുമുള്ള പങ്കാളിയെ ആയിരിക്കും പരസ്പരം ഇഷ്ടം. അതിനാല്‍ പക്വതയോടും ബുദ്ധിപരമായും പെരുമാറുക.
പെരുമാറ്റം
വളരെ മാന്യമായി പെരുമാറുന്ന പെണ്‍കുട്ടിക ളും പുരുഷന്മാരും ആളുകളുടെ മനം കവരും. മറ്റുള്ളവരോടുള്ള ബഹുമാനം, എളിമ തുടങ്ങിയ ഗുണങ്ങള്‍ നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‌തയാക്കും. അതുകൊണ്ട് എല്ലാവരോടും മാന്യമായി പെരുമാറുക.
പങ്കാളിയെ ശപിക്കരുത്
പലർക്കും ഉള്ള ഒരു കുഴപ്പമാണിത്. പങ്കാളിക്ക് ചില കഴിവുകള്‍ ഇല്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തും. നിങ്ങള്‍ക്ക് മറ്റ് പ്ര്‌ശ്‌നങ്ങളൊന്നും തോന്നിയില്ലെങ്കില്‍ പോലും ശപിക്കരുത്. ഇത് പങ്കാളിയെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തുന്നതിന് തുല്ല്യമാണ്. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്‌ത്താം.









0 comments:
Post a Comment