നിങ്ങള്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിക്ക് നിങ്ങളോട് പ്രണയമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കും? ആ പെണ്‍കുട്ടിക്ക് നിങ്ങളോടുള്ള പെരുമാറ്റം ശ്രദ്ധിച്ചാല്‍ അതിനുള്ള ഉത്തരം ലഭിക്കും. മനസ്സില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന പ്രണയത്തെ പുറത്തെടുത്താലോ.
അവള്‍ക്ക് നിങ്ങളെയും ഇഷ്ടമാണെന്ന് കണ്ടെത്താന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
- നിങ്ങളോടൊപ്പം ഉള്ളപ്പോള്‍ അവള്‍ വളരെ സന്തോഷവതിയായിരിക്കും. കണ്ണുകളില്‍ തിളക്കവും എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖവും നിങ്ങളോടുള്ള സ്‌നേഹമാണ് വ്യക്തമാക്കുന്നത്.
- അവള്‍ സ്വന്തം മുടിയില്‍ ഇടക്കിടെ തൊട്ടുകൊണ്ട് സംസാരിക്കുന്നത് ശ്രദ്ധിക്കുക. കൈകള്‍ കൊണ്ട് മുഖത്തും, കഴുത്തിലും തടവുന്നതും നിങ്ങളോട് ഇഷ്ടമുണ്ടെന്ന സൂചനയാണ്.
- നില്ക്കുമ്പോള്‍ നിങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാന്‍ അവള്‍ ശ്രമിക്കും.
- നിങ്ങള്‍ എന്തു പറഞ്ഞാലും അവള്‍ ചിരിക്കും. തമാശയല്ലെങ്കിലും നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കൗതുകത്തോടെ നോക്കിക്കാണും.
- നിങ്ങള്‍ രണ്ടുപേരും പരസ്പരം സംസാരിച്ചിരിക്കുമ്പോള്‍ അവള്‍ ചുമരിലോ കസേരയിലോ ചാരി നില്ക്കും.
- അവള്‍ നിങ്ങളെ അനുകരിക്കാറുണ്ടോ? ഉദാഹരണത്തിന് നിങ്ങള്‍ രണ്ടുപേരും കോഫി കുടിക്കാന്‍ പോയാല്‍ നിങ്ങള്‍ കുടിക്കുന്നതനുസരിച്ച് അവളും അതുപോലെ ചെയ്യുന്ന അനുകരണങ്ങള്‍ പ്രണയത്തിന്‍റെ ലക്ഷണമാണത്രേ.








1 comments:
Thnks
Post a Comment