Thursday, 19 June 2014

ലൈംഗികതയ്ക്കു പ്രണയം നല്‍കുന്ന മാന്ത്രിക സൌന്ദര്യം

പങ്കാളിയോടുള്ള പ്രണയമാണു ലൈംഗികതയ്ക്കു മാന്ത്രിക സൌന്ദര്യം പകരുന്നതെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലൈഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഭൂരിപക്ഷം പുരുഷന്മാര്‍ക്കും ബന്ധപ്പെടുന്ന സമയത്തു സ്ത്രീയോടു തീവ്രമായ പ്രണയം തോന്നുന്നുവെന്ന കണ്ടെത്തല്‍ വിര്‍ജീനിയ ആസ്ഥാനമായ സര്‍വകലാശാലയിലെ പ്രൊഫ. ജോഷുവാ ജി. റോസന്‍ബര്‍ഗറിന്‍റെതാണ്. പങ്കാളിയോടു പ്രണയാഭിനിവേശം തോന്നുമ്പോള്‍ മാത്രമേ സെക്സ് പൂര്‍ണമായും ആസ്വാദ്യകരമാകുന്നുള്ളുവെന്നു പഠനത്തിനു വിധേയരായ പല പുരുഷന്മാരും തുറന്നുപറഞ്ഞു.

പ്രണയം തോന്നിയ സ്ത്രീയോടും പ്രണയം തോന്നാത്ത സ്ത്രീയോടുമൊപ്പം ഒരേതരം ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ട പുരുഷന്മാര്‍ക്കു രണ്ടു തരം അനുഭൂതികളാണു രണ്ടു സ്ത്രീകളും സമ്മാനിച്ചത്. പ്രണയശൂന്യമായ ലൈംഗികത യാന്ത്രികമായ ഒരു പ്രവൃത്തി മാത്രമാണെന്നു തെളിയിക്കുകയാണ് ഈ പഠനം. യുഎസിലെ ഇരുപത്തയ്യായിരം പുരുഷന്മാരെ ഇന്റര്‍നെറ്റിലൂടെ സര്‍വേ ചെയ്താണ് പ്രൊഫ. ജോഷുവാ ഈ പഠനം നടത്തിയത്.

0 comments:

Post a Comment