Thursday, 28 May 2015

ദമ്പതികള്‍ തമ്മിലുള്ള ആത്മബന്ധവും കിടപ്പും


1. ഭാര്യ-ഭര്‍ത്താക്കന്മാര്‍ കട്ടിലിന്‌ ഇരുവശത്തേയ്‌ക്കും പുറം തിരിഞ്ഞു കിടക്കുന്നത്‌ അവര്‍ക്കിടയിലെ വ്യക്‌തമായ അകല്‍ച്ചയെ സൂചിപ്പിക്കുന്നു. ഒപ്പം ശാരീരിക ക്ഷീണത്തിന്റെയും ലക്ഷണമാണ്‌.

2. പുരുഷന്‍ കമഴ്‌ന്നും സ്‌ത്രീ പുരുഷന്‌ അഭിമുഖമായി, എന്നാല്‍ സ്‌പര്‍ശിക്കാതയും കിടക്കുന്നവര്‍ തമ്മില്‍ എന്തെങ്കിലും പെരുത്തക്കേടുകളുണ്ടന്ന്‌ മനസിലാക്കാം.

 3. പുരുഷന്റെ തോളില്‍ സ്‌ത്രീ മുഖം വെച്ച്‌ കിടക്കുന്നത്‌ ഭര്‍ത്താവിനോടുള്ള സ്‌ത്രീയുടെ വിധേയത്വമാണ്‌ സൂചിപ്പിക്കുന്നത്‌.

4. പരസ്‌പരം അഭിമുഖമായും എന്നാല്‍, സ്‌പര്‍ശിക്കാതെയും കിടക്കുന്നത്‌ തമ്മില്‍ കൂടുതല്‍ ബന്ധം ആവശ്യമാണ്‌ എന്നതിന്റെ ലക്ഷണമാണ്‌.

5. പുരുഷന്റെ നെഞ്ചില്‍ മുഖം വെച്ച്‌ പരസ്‌പരം പുണര്‍ന്ന്‌ കിടക്കുന്നത്‌ ദമ്പതികള്‍ക്കിടയിലെ ദൃഢമായ ആത്മബന്ധത്തെ കുറിക്കുന്നു.

6. മുഖാമുഖം നോക്കി കൈകളും കാലുകളും ചേര്‍ത്ത്‌ വച്ച്‌ കിടക്കുന്നത്‌ ഉഷ്‌മളമായ ബന്ധത്തെ സൂചിപ്പിക്കുന്നു.

7. പുരുഷനോട്‌ ചേര്‍ന്ന്‌ സ്‌ത്രീ പിന്നിലായി കിടക്കുന്നത്‌ പുരുഷന്‍ കൂടുതല്‍ സ്‌നേഹം ആഗ്രഹിക്കുന്നു എന്നാണ്‌.

8. സ്‌ത്രീക്ക്‌ പിന്നിലായി ചേര്‍ന്ന്‌ കിടക്കുന്ന പുരുഷന്‍ അവള്‍ക്ക്‌ കൂടുതല്‍ സ്‌നേഹവും സംരക്ഷണവും നല്‍കുന്നു.

9. പരസ്‌പരം ചേര്‍ന്നും എന്നാല്‍ മുഖം തിരിഞ്ഞും കിടക്കുന്നത്‌ ആത്മാര്‍ഥതയും സ്‌നേഹവും വിശ്വാസവും പ്രതിഫലിപ്പിക്കുന്നു.

0 comments:

Post a Comment